Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊല്ലം: കൊല്ലത്ത് വള്ളം മറിഞ്ഞ് സ്ത്രീ മരിച്ചു. പുത്തൻതുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റ്യനാണ് മരിച്ചത്. കുടിവെള്ളം ശേഖരിക്കാൻ പോകവേയാണ് അപകടമുണ്ടായത്. ദിവസങ്ങളായി പ്രദേശത്ത് കുടിവെള്ള പ്രശ്നമുള്ളതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. വലിയ രീതിയിലുള്ള ഓളമുണ്ടായതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന ബോട്ടിൽ തട്ടിയാണ് വള്ളം മറിഞ്ഞത്.
ചവറയിൽ പൈപ്പ്ലൈൻ പൊട്ടിയത് കാരണമാണ് പ്രദേശത്ത് കുടിവെള്ള പ്രശ്നം അനുഭവപ്പെട്ടത്.