'ആര്യ രാജേന്ദ്രന് ധിക്കാരമെന്ന് ജനസംസാരം, തിരുത്തിയില്ലെങ്കിൽ തുടർഭരണം സാധ്യമാകില്ല'- സിപിഎം തിരുവനന്തപുരം സമ്മേളനത്തിൽ വിമർശനം

അവാര്‍ഡുകള്‍ നേടിയത് കൊണ്ട് കാര്യമില്ലെന്നും ഭരണം നിലനിര്‍ത്തണമെങ്കില്‍ ജനപിന്തുണയാണ് വേണ്ടതെന്നും നഗരസഭക്കെതിരെ വിമർശനം ഉയർന്നു.

Update: 2024-12-22 13:10 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മേയർ ആര്യാ രാജേന്ദ്രന് രൂക്ഷ വിമർശനം. മേയർക്ക് ധിക്കാരമാണെന്ന് ജനങ്ങൾക്കിടയിൽ സംസാരം ഉണ്ടെന്ന് പ്രതിനിധികൾ പറഞ്ഞു.

കോർപറേഷന്റെ പ്രവർത്തനം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തുടർഭരണം സാധ്യമാകില്ല. മധു മുല്ലശേരിയെ ഏരിയാ സെക്രട്ടറിയാക്കിയ ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി,. 

അവാര്‍ഡുകള്‍ നേടിയത് കൊണ്ട് കാര്യമില്ലെന്നും ഭരണം നിലനിര്‍ത്തണമെങ്കില്‍ ജനപിന്തുണയാണ് വേണ്ടതെന്നും നഗരസഭക്കെതിരെ വിമർശനം ഉയർന്നു.തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ മികച്ച പ്രവര്‍ത്തനം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

റോഡുകള്‍, കുടിവെള്ള പ്രശ്‌നം, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളിലാണ് പരാതികൾ ഉയർന്നത്. ഇതുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം.തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കണം. നിലവില്‍ പ്രഖ്യാപനങ്ങള്‍ അല്ലാതെ ഫണ്ട് ലഭിക്കുന്നില്ലെന്നും വിമർശനമുണ്ടായി. അതേസമയം, മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. മേയറെ പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും നഗരസഭ ചെയ്യുന്ന കാര്യങ്ങള്‍ പോലും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും പ്രവർത്തകർ അവകാശപ്പെട്ടു. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News