യുവതി ബസിൽ നിന്ന് വീണ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്തു

വാതിൽ തുറന്നിട്ട് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പരിശോധന ശക്തമാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു

Update: 2022-03-14 01:02 GMT
Advertising

മലപ്പുറം വാഴക്കാട് ബസിൽ നിന്ന് യുവതി പുറത്തേക്ക് വീണ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ കർശന നടപടി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്തു. രണ്ട് മാസത്തേക്കാണ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തത്. വാതിൽ തുറന്നിട്ട് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പരിശോധന ശക്തമാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

മാര്‍ച്ച് എട്ട് ചൊവ്വാഴ്ചയായിരുന്നു ദാരുണമായ അപകടം നടന്നത്. വാഴക്കാട് ചീനിബസാറില്‍ ബസ് ഓടിക്കൊണ്ടിരിക്കെ മുൻ വശത്തെ ഡോറിലൂടെ യുവതി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ബസിന്‍റെ രേഖകൾ പരിശോധിച്ചതിനു ശേഷം ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ബസ് ജീവനക്കാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ഇതേതുടർന്നാണ് ലൈസൻസ് സസ്‌പെൻസ് ചെയ്തുള്ള നടപടിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News