തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
ഭർത്താവ് മനു പൊലീസ് പിടിയിലായതായി സൂചന
Update: 2024-06-19 11:57 GMT
തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. പരുവിമല സദേശിനി രാജിയാണ്(37) കൊല്ലപ്പെട്ടത്. ഭർത്താവ് മനു പൊലീസ് പിടിയിലായതായി സൂചന. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
ഉച്ചക്ക് ആശുപത്രിയിൽ പോയി മടങ്ങി വരുകയായിരുന്നു രാജി. കുറച്ചുകാലമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ഒന്നിച്ച് താമസിക്കാമെന്ന് ഭർത്താവ് വാഗ്ദാനം ചെയ്തെന്നും രാജി ഇത് നിരസിച്ചതിന്റെ ദേഷ്യത്തിൽ ആക്രമിക്കുകയും ചെയ്തെന്നാണ് പ്രാഥമിക വിവരം.
തലക്കും കഴുത്തിനും കുത്തേറ്റ നിലയിലായിരുന്നു രാജിയെ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജിയുടെ മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.