ശബരിമല തീർത്ഥാടനം; ക്രമീകരണങ്ങൾ വിലയിരുത്തി ജില്ലാ ഭരണകൂടം

Update: 2021-10-03 01:07 GMT
Advertising

മണ്ഡല മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കാനിരിക്കെ ശബരിമല പാതയിലെയും ഇടത്താവളങ്ങളിലെയും സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി പത്തനംതിട്ട ജില്ലാ ഭരണകൂടം. പമ്പ വരെ യാത്ര നടത്തിയാണ് ഉദ്യോഗസ്ഥർ സൗകര്യങ്ങൾ വിലയിരുത്തിയത്.

തീർത്ഥാടന കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പത്തനംതിട്ട ജില്ലാ ഭരണകൂടം സുരക്ഷാ യാത്ര നടത്തിയത്. ജില്ലാ ദുരന്ത നിവാരണ അതോരിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മുതൽ പമ്പ വരെ നടന്ന യാത്രയിൽ എം.എൽ.എ പ്രമോദ് നാരായണൻ, കലക്ടർ ദിവ്യ എസ്.അയ്യർ , ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി തുടങ്ങിയവർ പങ്കെടുത്തു. തീർത്ഥാടന കാലത്ത് ശബരിമല പാതകളിലും ഇടത്താവളങ്ങളിലും ഏർപെടുത്തേണ്ട സൗകര്യങ്ങള്‍, സുരക്ഷ സംവിധാനങ്ങൾ, തുടങ്ങിയ സംഘം വിലയിരുത്തി .

തീർത്ഥാടന പാതയിലെ അപകട സാധ്യതയുള്ള മേഖലകളിൽ സുരക്ഷ നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കുടിവെള്ളം, ശുചിമുറികൾ തുടങ്ങിയ സംവിധാനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് ക്രമീകരിക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News