പത്തനംതിട്ടയിൽ യുവാവിനെ കാറിടിച്ച് കൊന്ന സംഭവം; പ്രതികൾ പിടിയിൽ

ശ്രീക്കുട്ടൻ, അരവിന്ദ്, അജോയ് എന്നിവരാണ് എറണാകുളത്ത് വെച്ച് പിടിയിലായത്

Update: 2024-12-16 08:53 GMT
Editor : ശരത് പി | By : Web Desk
Advertising

പത്തനംതിട്ട: മന്ദമരുതിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. റാന്നി സ്വദേശിയായ അമ്പാടിയെയാണ് ഗുണ്ടാസംഘങ്ങൾ കൊലപ്പെടുത്തിയത്. ബിവറേജിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് കാർ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

എറണാകുളത്ത് വെച്ചാണ് പ്രതികൾ പിടിയിലായത്. വാഹനം ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇത് ഒരപകട മരണമാണെന്നായിരുന്ന ആദ്യ നിഗമനം. തുടർ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ശ്രീക്കുട്ടൻ, അജോയ്, അരവിന്ദ് എന്നിവരാണ് പിടിയിലായത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. പ്രതികൾക്കും  കൊല്ലപ്പെട്ട ആൾക്കും ക്രിമിനൽ പശ്ചാതലമുള്ളതിനാൽ മറ്റെന്തെങ്കിലും കാരണം കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കുകയാണ്.

ബിവറേജിൽ നിന്നും കാറിൽ മടങ്ങിയ അമ്പാടിയെ മൂന്നംഗ സംഘം പിൻതുടർന്നെത്തി കൊലപ്പെടുത്തുകയായിരുന്നു. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ അമ്പാടിയെ പിന്നാലെ എത്തിയ കാർ ഇടിച്ചു വീഴ്ത്തി. റോഡരികിൽ വീണു കിടന്ന അമ്പാടിയുടെ ശരീരത്തു കൂടി കാർ കയറ്റി ഇറക്കി. ഗുരുതരമായി പരിക്കേറ്റ യുവാവ് കോഴഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്

വാർത്ത കാണാം-

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News