കൊല്ലം ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ രക്ഷപെടുത്തി

Update: 2022-08-02 13:57 GMT
Advertising

കൊല്ലം: ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. അയത്തിൽ സ്വദേശി നൗഫലിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ രക്ഷപെടുത്തി. കൊല്ലം പള്ളിമൺ ഭാഗത്താണ് അപകടമുണ്ടായത്. സ്ഥലത്ത് യുവാവിനായുള്ള തെരച്ചിൽ തുടരുകയാണ്.

തീരമേഖലയിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് നാലു വരെ അറബിക്കടലിൽ മത്സ്യബന്ധനം പാടില്ലെന്നാണ് കർശന നിർദേശം. 3 മുതല്‍ മീറ്റർ 3.3 മീറ്റർ വരെ ശക്തമായ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി

എന്നാൽ സംസ്ഥാനത്ത് മഴ ശക്തമാവുന്ന സാഹചര്യത്തിൽ മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അധികൃതർ നൽകുന്ന സുരക്ഷ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ജാഗ്രത തുടരേണ്ട സാഹചര്യമാണിത്. മഴ മുന്നറിയിപ്പുകളോ ആശങ്കാജനകമായ മറ്റ് സന്ദേശങ്ങളോ കണ്ടാൽ വിശ്വാസയോഗ്യമായ കേന്ദ്രത്തിൻറെ സഹായത്തോടെ ഉറപ്പു വരുത്തണമെന്നും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിറപുത്തരി മഹോത്സവത്തിനെത്തുന്ന ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നീരൊഴുക്ക് ശക്തമായിതിനാൽ പമ്പാ സ്‌നാനം അനുവദിക്കില്ല. പമ്പയിൽ നിന്നും സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമാവും ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കുക.

അതേസയമയം സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്നും നാളെയും പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട്.  മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം പതിമൂന്നായി. തുടർച്ചയായ ഇത്തരത്തിലുള്ള മഴ ലഭിക്കുകയാണെങ്കിൽ അത് പ്രതിസന്ധികൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ ഓഗസ്റ്റ് 2,3 തീയതികളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ച ജില്ലകളിൽ ദുരന്ത സാധ്യത പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുകയാണ്.എല്ലാ ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങൾ ഇടുക്കി, കോഴിക്കോട് വയനാട്, തൃശൂർ , മലപ്പുറം,എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ഡിഫെൻസ് സെക്യൂരിറ്റി കോപ്‌സിന്റെ രണ്ടു യൂണിറ്റ് കണ്ണൂർ പാലക്കാട് ജില്ലകളിലും കരസേനയുടെ ഒരു കോളം തിരുവനന്തപുരം ജില്ലയിലും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 47 ക്യാമ്പുകളിലായി 757 ജനങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News