കൊച്ചിയിൽ ജ്യോത്സ്യനെ മയക്കിക്കിടത്തി സ്വർണവും പണവും കവർന്ന യുവതി പിടിയിൽ

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം ജ്യോതിഷം നോക്കണം എന്നുപറഞ്ഞ് ജോത്സ്യനെ എറണാകുളത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

Update: 2023-10-04 08:31 GMT
Young woman arrested for robbing gold and money from astrologer in Kochi
AddThis Website Tools
Advertising

കൊച്ചി: ജ്യോത്സ്യനെ മയക്കിക്കിടത്തി സ്വർണവും പണവും കവർന്ന യുവതി പിടിയിൽ. തൃശൂർ മണ്ണുത്തി സ്വദേശി അൻസിയെയാണ് എളമക്കര പൊലീസ് പിടികൂടിയത്.

കഴിഞ്ഞമാസം 26ന് ഇടപ്പള്ളിയിലെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. 12.5 പവൻ സ്വർണമാണ് അൻസി കൊല്ലം സ്വദേശിയായ ജ്യോത്സ്യനിൽ നിന്ന് കവർന്നത്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം സുഹൃത്തിന് ഒരു പ്രശ്നമുണ്ടെന്നും ജ്യോതിഷം നോക്കണം എന്നുപറഞ്ഞ് ജോത്സ്യനെ എറണാകുളത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ശേഷം ഇടപ്പള്ളിയിൽ മുറിയെ‌ടുത്തു.

തുടർന്ന് പ്രഷറിന്റെ ഗുളിക കലക്കിയ ജ്യൂസ്‌ കൊടുത്ത് മയക്കിക്കിടത്തി സ്വർണം ഊരിയെടുത്ത് കൊണ്ടുപോവുകയായിരുന്നു. പ്രതിയുടെ ഫേസ്ബുക്ക്‌ പരിശോധിച്ചപ്പോൾ നിരവധി ജ്യോത്സ്യന്മാരെ ഇത്തരത്തിൽ സുഹൃത്തുക്കൾ ആക്കി ചാറ്റ് ചെയ്തതായി കണ്ടെത്തി.

കൊച്ചി സിറ്റി ഡിസിപിയുടെ നിർദേശ പ്രകാരം എളമക്കര എസ്എച്ച്ഒ എസ്.ആർ സനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News