തിരുവനന്തപുരം മരുതൂരിൽ യുവാവിന് വെട്ടേറ്റു
സുഹൃത്തുക്കൾ തമ്മിലുള്ള തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം
Update: 2021-12-24 14:19 GMT
തിരുവനന്തപുരം മരുതൂരിൽ യുവാവിന് വെട്ടേറ്റു. വെട്ടേറ്റ വട്ടപ്പാറ സ്വദേശി അമൽദേവ്(22)നെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമൽദേവിന്‍റെ സുഹൃത്തും വട്ടപ്പാറ സ്വദേശിയുമായ ജിബിനാണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മണ്ണന്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
അപ്ഡേറ്റിഗ്...