ഓയിലിയോ ഡ്രൈയോ? ഏതാണ് നിങ്ങളുടെ ചർമ്മം? കണ്ടെത്താൻ എളുപ്പവഴികൾ

ചർമ്മം ഏതെന്ന് തിരിച്ചറിയാതെ വിവിധ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നത് വിപരീത ഫലമുണ്ടാക്കും

Update: 2023-08-12 10:09 GMT
Advertising

സൗന്ദര്യസംരക്ഷണത്തിന്റെ ആദ്യ പടിയാണ് മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചർമ്മത്തെക്കുറിച്ച് അറിയുക എന്നത്. ചർമ്മം ഏത് തരമാണെന്ന് തിരിച്ചറിയുകയാണ് ചർമ്മ സംരക്ഷണത്തിന്റെ ആദ്യ പടി. ചർമ്മം ഏതെന്ന് തിരിച്ചറിയാതെ വിവിധ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നത് പലപ്പോഴും വിപരീത ഫലമുണ്ടാക്കും. ചർമ്മത്തെ നോർമൽ സ്കിൻ, ഓയിലി സ്കിൻ, ഡ്രൈ സ്കിൻ, കോമ്പിനേഷൻ സ്കിൻ, മുഖക്കുരു സാധ്യതയുള്ള സ്കിൻ, സെൻസിറ്റീവ് സ്കിൻ, പിഗ്‍മെന്റ് സ്കിൻ എന്നിങ്ങനെ തരംതിരിക്കാം. 

ചർമ്മം ഏത് തരമെന്ന് എങ്ങനെ കണ്ടെത്താം?

രാവിലെ ഉണരുമ്പോൾ മുഖം കഴുകിയശേഷം ഒരു മണിക്കൂർ കാത്തിരിക്കുക. ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് പതുക്കെ തുടക്കുക. ടിഷ്യൂ പേപ്പറില്‍ ഓയില്‍ അടയാളങ്ങള്‍ ഉണ്ടെങ്കിൽ ഓയിലി സ്കിൻ ആണ്. അല്ലെങ്കിൽ നോർമൽ സ്കിൻ ആണെന്ന് പറയാം. മുഖം തുടക്കുമ്പോള്‍ നെറ്റി, മൂക്ക്, കവിള്‍ എന്നിവിടങ്ങളില്‍ നിന്നായി ഓയില്‍ ശേഷിപ്പ് ടിഷ്യൂ പേപ്പറില്‍ പറ്റിയിട്ടുണ്ടെങ്കിൽ കോമ്പിനേഷൻ സ്കിൻ ആണ്. ചർമ്മം വളരെ ഡ്രൈ ആയി തോന്നുന്നെങ്കിൽ ഡ്രൈ സ്കിൻ ആണെന്ന് ഉറപ്പിക്കാം. 


സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച ശേഷം മുഖത്ത് ചെറിയ തടിപ്പ് പോലെ ഉണ്ടാകുന്നുണ്ടെങ്കില്‍ സെന്‍സിറ്റീവ് സ്കിൻ ആണ്. സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച ശേഷം മുഖക്കുരു വരുന്നെങ്കിൽ നിങ്ങളുടെ സ്‌കിന്‍ ടൈപ്പ് മുഖക്കുരു സാധ്യതയുള്ളതാകാം. മുഖത്ത് ഏതെങ്കിലും വിധേന ചെറുതായി തട്ടുകയോ, ഇടിക്കുകയോ ചെയ്യുമ്പോൾ നിറം മാറുന്നുണ്ടെങ്കില്‍ പിഗ്മെന്റ് സ്‌കിന്‍ ആണ്. 


പ്രായം, കാലാവസ്ഥ, ഹോർമോൺ വ്യതിയാനം എന്നിവ ചർമ്മത്തെ ബാധിക്കും. ഇവയ്ക്ക് അനുസരിച്ച് ചർമ്മത്തിന്റെ തരവും മാറാം. സൗന്ദര്യ വർധക ഉത്പ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ചർമ്മരോഗ വിദഗ്ധരുടെ ഉപദേശം തേടുന്നത് ഗുണം ചെയ്യും.    

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News