കോവിഡ്; രണ്ടാമതൊരു കുഞ്ഞിനെ കുറിച്ച് അമ്മമാർ ആലോചിക്കുന്നില്ലെന്ന് പഠനം

ന്യൂയോർക്കിലെ ഗ്രോസ്മാൻ സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരുടെ നേതൃത്വത്തിൽ, 1,179 അമ്മമാരിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ

Update: 2022-03-29 16:07 GMT
Editor : abs | By : Web Desk
Advertising

കോവിഡ് രൂക്ഷമായ സമയത്ത് രണ്ടാമതൊരു കുഞ്ഞിനെകുറിച്ച് അമ്മമാർ ആലോചിച്ചിരുന്നില്ലെന്ന് പഠനം. ന്യൂയോർക്കിലെ ഗ്രോസ്മാൻ സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരുടെ നേതൃത്വത്തിൽ, 1,179 അമ്മമാരിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. കൂടാതെ, വലിയ സാമ്പത്തിക പ്രതിസന്ധിയുള്ളവർ രണ്ടാമതൊരു കുഞ്ഞ് എന്നതിനെ പറ്റി ആലോചിക്കുന്നില്ലെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. പഠനത്തിന്റെ കണ്ടെത്തലുകൾ  'ജമാ നെറ്റ്‌വർക്ക് ഓപ്പൺ' ജേണലിൽ പ്രസിദ്ധീകരിച്ചു.

കോവിഡ്, സ്ത്രീകളെ അവരുടെ കുടുംബം വിപുലീകരിക്കുന്നതിനെക്കുറിച്ച് രണ്ടുതവണ ചിന്തിക്കാൻ പ്രേരിപ്പിച്ചു.  കുട്ടികളുടെ എണ്ണം കുറയ്ക്കുന്നതിനെ പറ്റി ആലോചിച്ചതായി പഠനത്തിന് നേതൃത്വം നൽകിയ എപ്പിഡമോളജിസ്റ്റ് ലിൻഡ കാൻ പറയുന്നു.

'പാൻഡെമിക്കിന്റെ ദീർഘകാല പ്രത്യാഘാതങ്ങളുടെ ഉദാഹരണം കൂടിയാണിതെന്നും കാൻ കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് പ്രായമാകുമ്പോൾ ഗർഭധാരണം അപകടകരവും കൂടുതൽ ബുദ്ധിമുട്ടുള്ളതുമാകുന്നു, അതിനാൽ പാൻഡെമിക്  കാലതാമസം അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപരമായ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും കാരണമായേക്കാം'', അവർ കൂട്ടിച്ചേർത്തു.

സർവേയിലെ എല്ലാ സ്ത്രീകൾക്കും 3 വയസോ അതിൽ താഴെയോ പ്രായമുള്ള ഒരു കുട്ടിയെങ്കിലും ഉള്ളവരാണ്. ലോക്ഡൗൺ സമയം കുഞ്ഞിനെ പരിപാലിക്കുന്നതിലെ ബുദ്ധിമുട്ടും അധിക കുഞ്ഞ് വേണ്ടെന്നതിന് കാരണമായതാവാമെന്നും പഠനം പറയുന്നു. സർവേയിലെ പകുതിയിൽ താഴെ അമ്മമാർ കോവിഡ് അവസാനിച്ചു കഴിഞ്ഞാൽ ഗർഭിണിയാകാനുള്ള ശ്രമം പുനരാരംഭിക്കുമെന്ന് വെളിപ്പെടുത്തി. 

2008മുതൽ  അമേരിക്കയിലുള്ള ഫെർട്ടിലിറ്റി ഇടിവ് പരിഹരിക്കാൻ കുടുംബങ്ങൾക്ക് അധിക സാമ്പത്തിക സഹായം ആവശ്യമായി വരുമെന്നും പഠനം സൂചിപ്പിക്കുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News