രാഹുലിനൊപ്പമുണ്ട് ഇഷ്ടതാരങ്ങള്‍ നിഴലായി

ഏഴു പേപ്പറുകളുടെ അടുക്കിൽ അതിസൂക്ഷ്മതയോടെ മുറിച്ചു മാറ്റലുകൾ നടത്തി വേണം ഇത്തരം ചിത്രങ്ങൾ സൃഷ്ടിക്കാൻ.

Update: 2021-06-29 01:55 GMT
By : Web Desk
Advertising

Rahul, a native of Muvattupuzha, is creating shadow paintings by cutting out layers of paper. ഇഷ്ടതാരങ്ങളുടെ പേപ്പർ കട്ടിംഗ് പോർട്രെയിറ്റിലൂടെ ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡിലും ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡിലും രാഹുൽ ഇടം പിടിച്ചു...

ചിത്രരചനാ അഭിരുചിയുണ്ടായിരുന്ന രാഹുൽ കഴിഞ്ഞ ലോക്ഡൗൺ കാലത്താണ്  ഇന്‍റര്‍നെറ്റില്‍ നിന്നും ലഭിച്ച അറിവുകളുടെ സഹായത്തോടെ ലയേർഡ് പേപ്പർ കട്ടിംഗ് പോര്‍ട്രയ്റ്റ് പരീക്ഷിക്കുന്നത്. രാഹുലിന്‍റെ ഇഷ്ടതാരമായ മോഹൻലാലിന്‍റെ മുഖമാണ് ആദ്യമായി ഇത്തരത്തില്‍‌ രൂപപ്പെടുത്തിയെടുത്തത്. പിന്നീട് മറ്റ് നിരവധി താരങ്ങളുടെ നിഴൽ ചിത്രങ്ങളും രാഹുലിന്‍റ കരവിരുതിൽ പിറന്നു. ഏഴു പേപ്പറുകളുടെ അടുക്കിൽ അതിസൂക്ഷ്മതയോടെ മുറിച്ചു മാറ്റലുകൾ നടത്തി വേണം ഇത്തരം ചിത്രങ്ങൾ സൃഷ്ടിക്കാൻ.

വയറിംഗ്, പ്ലമ്പിങ് ജോലികളിൽ സഹായിയായി ജോലി നോക്കുന്ന രാഹുൽ രാത്രി സമയങ്ങളിലാണ് ചിത്രപ്പണിക്കായി സമയം കണ്ടെത്തുന്നത്. പേപ്പർ കഷ്ണങ്ങൾ ഉപയോഗിച്ച് കൗതുക അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്ന സഹോദരി രാധികയും രാഹുലിനൊപ്പം കൂടും.

ഏഷ്യാബുക്ക് ഓഫ് റെക്കാർഡിന് കാരണമായ മോഹൻലാല്‍ ചിത്രം താരത്തിന് നേരിട്ട് നല്‍കണമെന്നാണ് ഇപ്പോള്‍ രാഹുലിന്‍റെ ഏറ്റവും വലിയ ആഗ്രഹം. 

Full View


Tags:    

By - Web Desk

contributor

Similar News