ഡാറ്റാ എൻട്രി വർക്കർ; ലോകത്തിലെ ഏറ്റവും വലിയ 'ബോറൻ'- പഠനം പറയുന്നത്

ഇയാൾ അമിത മത വിശ്വാസിയായിരിക്കും. ടിവി കാണലായിരിക്കും പ്രധാന വിനോദം

Update: 2022-03-22 07:12 GMT
Advertising

ലോകത്തിലെ ഏറ്റവും ബോറനായ വ്യക്തി എന്ന് കേള്‍ക്കുമ്പോള്‍ പലർക്കും അതൊരു കൗതുകമായിരിക്കും. എന്നാൽ അത് ഒരാളല്ല... നമ്മളുടെ ഇടയിലുള്ള ഒരുപാട് പേർ ബോറൻമാരാണ്. ഒരുപക്ഷേ നമ്മൾ പോലും ബോറൻമാരുടെ പട്ടികയിൽ ഇടം പിടിച്ചവരായിരിക്കും.

ടെക്സാസ് യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്ര ഗവേഷകരുടെ ഒരു സംഘമാണ് പുതിയ പഠനവിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഗവേഷകരുടെ കണ്ടെത്തൽ പ്രകാരം നഗരത്തിലെ ഡാറ്റാ എൻട്രി വർക്കറാണ് ലോകത്തിലെ ഏറ്റവും വലിയ 'ബോറൻ'.

ഇയാൾ അമിത മത വിശ്വാസിയായിരിക്കും. ടിവി കാണലായിരിക്കും പ്രധാന വിനോദം. ഉറക്കം കൂടുിതലായിരിക്കും. കൂടാതെ മൃഗങ്ങളെ നിരീക്ഷിക്കൽ, ഗണിതശാസ്ത്രം എന്നിവയും വിരസമായ വിനോദങ്ങളാണെന്നാണ് ഗവേഷണകർ പറയുന്നത്. മാത്രമല്ല വലിയ നഗരങ്ങളിലെ താമസം ഉപേക്ഷിച്ച് ചെറിയ നഗരങ്ങളിലോ പട്ടണങ്ങളിലോ താമസിക്കുന്നവരേയും വിരസരായി കണക്കാക്കുന്നു.

ടെക്‌സാസ് യൂണിവേഴ്‌സ്റ്റി സൈക്കോളജി വിഭാഗത്തിലെ ഡോ. വിജ്നന്ദ് വാൻ ടിൽബർഗിന്റെ നേതൃത്വത്തിൽ 500 പേരുടെ ദൈന്യം ദിന ജീവിതം പഠന വിധേയമാക്കിയാണ് റിപ്പോർട്ട് പുറത്തിറക്കിയത്.

റിപ്പോർട്ട് അനുസരിച്ച് ഡാറ്റ അനാലിസിസ്, അക്കൗണ്ടിംഗ്, ടാക്‌സ് കൺസൾട്ടൻസി, ക്ലീനിംഗ്, ബാങ്കിംഗ്, ഫിനാൻസ് എന്നിവയാണ് പരമ്പരാഗതമായി ബോറടിപ്പിക്കുന്ന ജോലികൾ. അതെ സമയം പെർഫോമിംഗ ആർട്ടിസ്റ്റുകൾ, ശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവർ, പത്രപ്രവർത്തകൻ, അധ്യാപകൻ എന്നിവരുടെ ജോലി ഏറ്റവും രസകരമായി കണക്കാക്കുന്നു. വിരസതയെക്കുറിച്ച് പഠിക്കുന്നത് യഥാർത്ഥത്തിൽ വളരെ രസകരമായ സംഗതിയാണെന്ന് ഗവേഷകനായ ഡോ. വാൻ ടിൽബർഗ് പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News