പാളയിൽ നിന്ന് പാത്രങ്ങൾ, കരകൗശല വസതുക്കൾ; ദമ്പതിമാരുടെ പ്രതിമാസ വരുമാനം രണ്ട് ലക്ഷം രൂപ
പാപ്ലയുടെ ഉൽപ്പന്നങ്ങളിൽ കൂടുതലും പ്ലേറ്റുകൾ, പാത്രങ്ങൾ, തവികൾ തുടങ്ങിയ ടേബിൾവെയറുകളാണ്
2018 ലാണ് ദേവകുമാർ നാരായണനും ഭാര്യ ശരണ്യയും അരക്ക ഇലയിൽ നിന്ന് പാത്രങ്ങളും ഗ്രോ ബാഗുകളും എങ്ങനെയുണ്ടാക്കാമെന്നതിനെ കുറിച്ച് ആലോചിച്ചത്. ലളിതമായ നിർമാണ പ്രക്രിയകളിലൂടെ വലിയ നേട്ടമാണ് ഈ ദമ്പതികൾക്കുണ്ടാക്കാനായതും. ഇന്ന് ഇവരുടെ പ്രതിമാസ വരുമാനം ഏതാണ്ട് രണ്ട് ലക്ഷം രൂപയോളം വരും. ഏറെ വിജയകരമായി ഈ ചെറുകിട വ്യവസായ സംരംഭത്തെ ഊർജസ്വലമായി മുന്നോട്ടു കൊണ്ടു പോകാനായതിന്റെ സന്തോഷത്തിലാണ് ദേവകുമാറും ഭാര്യ ശരണ്യയും.
നാല് വർഷമാണ് എഞ്ചിനീയറായി ദേവകുമാർ യു.എ.ഇ യിൽ സേവനമനുഷ്ടിച്ചത്. എല്ലാ ദിനങ്ങളും ഒരുപോലെ എന്ന രീതിയിൽ ജീവിതവും യൗവ്വനവും മുമ്പോട്ട് കുതിക്കുകയായിരുന്നു. ദേവകുമാറിന്റെ ഇഷ്ടങ്ങൾക്കും അഭിരുചികൾക്കൊപ്പവും ശരണ്യ എന്നും കൂടെയുണ്ട്. ദേവകുമാറിനൊപ്പം ശരണ്യയും തൊഴിലിൽ ഏർപ്പെട്ടതിനു പിന്നാലെ അവരുടെ ജീവിത രീതിയിലെല്ലാം മാറ്റം വന്നു. ഇരുവരുടെയും ജോലിഭാരവും കുറഞ്ഞു. ഇത് ദമ്പതികളെ ജന്മ നാട്ടിലേക്ക് മടങ്ങാനാണ് പ്രേരിപ്പിച്ചത്. ശേഷം യു.എ.ഇയിലെ വരണ്ട ജീവിതത്തിൽ നിന്നും നമ്മുടെ കാസർകോടേക്ക്. അങ്ങനെയാണ് സ്വന്തമായി ചെറുകിട വ്യവസായ സംരംഭം തുടങ്ങാൻ ഇരുവരും തീരുമാനിച്ചത്. 'സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ഞങ്ങൾക്ക് എപ്പോഴും ആഗ്രഹം ഉണ്ടായിരുന്നു, എന്നാൽ അത് എന്തായിരിക്കുമെന്ന് ഉറപ്പില്ലായിരുന്നു. അതിനാൽ ഞങ്ങളുടെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന ആശയങ്ങളെ കണ്ടെത്താൻ പരസ്പരം ചിന്തിച്ചു തുടങ്ങി. സമൂഹത്തിനാകെ ഉപകരിക്കുന്ന രീതിയിൽ സമൂഹത്തോട് പ്രതിബദ്ധത പുലർത്തുന്ന രീതിയിലുള്ള ബിസിനസ് സംരംഭം ആരംഭിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്', ശരണ്യ പറഞ്ഞു. പിന്നീട് പ്രാദേശികമായി ലഭ്യമാകുന്ന, പ്രകൃതി ദത്തമായ അസംസ്‌കൃത വസ്തുക്കളെ കണ്ടെത്തി വ്യവസായം ആരംഭിച്ചു. അങ്ങനെയാണ് അരക്ക ഇലയിൽ നിന്നും പാളയെടുത്ത് പാത്രങ്ങളും ഗ്രോബാഗുകളും ഉണ്ടാക്കാൻ തുടങ്ങിയത്.
എന്തു വ്യവസായം നടത്തണം എന്നതിനെ പറ്റി ഇരുവർക്കിടയിലും ധാരണയായി. ഇനി ഈ സംരംഭത്തിന് എന്ത് പേരിടും എന്നായി ചിന്ത. പ്ലാസ്റ്റിക്കിനും പേപ്പറിനും നല്ലൊരു ബദലാണ് അരക്ക ഇലയുടെ പോളകൾ. 'കുറച്ച് പേപ്പറും പ്ലാസ്റ്റിക്ക് കുറവും'എന്ന ആശയത്തെ സംയോജിപ്പിച്ച് ഞങ്ങൾ ഇതിന് 'പാപ്ല' എന്ന് പേരിട്ടു. ശരണ്യ വ്യക്തമാക്കി. 2018-ൽ ആരംഭിച്ച പാപ്ല ഇപ്പോൾ ടേബിൾവെയർ മുതൽ ഗ്രോ ബാഗുകൾ വരെയുള്ള ഉൽപന്നങ്ങൾ അരക്ക ഇലയിലെ പാളകളെ ഉപയോഗിച്ച് നിർമ്മിക്കുന്നു. ദേവകുമാറും ശരണ്യയും താമസിയാതെ മടിക്കൈ പഞ്ചായത്തിലെ വീടിന് സമീപം ഒരു ചെറിയ നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചു. ഇപ്പോൾ ഇവിടെ ഏഴ് ജോലിക്കാരുണ്ട്, പ്രതിമാസം 2 ലക്ഷം രൂപയാണ് വിറ്റുവരവ് ദേവ കുമാർ പറഞ്ഞു.
പാപ്ലയുടെ ഉൽപ്പന്നങ്ങളിൽ കൂടുതലും പ്ലേറ്റുകൾ, പാത്രങ്ങൾ, തവികൾ തുടങ്ങിയ ടേബിൾവെയറുകളാണ്. 4 ഇഞ്ച് മുതൽ 10 ഇഞ്ച് വരെയുള്ള പ്ലേറ്റുകൾ, ആഴം കുറഞ്ഞതും ആഴത്തിലുള്ളതുമായ ബൗളുകൾ, സ്പൂണുകൾ എന്നിങ്ങനെ വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലും ഉള്ള ടേബിൾവെയർ വിൽപ്പന നടത്തുകയാണ് ദേവകുമാറും ശരണ്യയും. ടേബിൾവെയർ കൂടാതെ, കൈകൊണ്ട് നിർമ്മിച്ച സോപ്പുകൾ, ബാഡ്ജുകൾ, തൊപ്പികൾ, വിശറി, ഗ്രോ ബാഗുകൾ, വിവാഹ ക്ഷണങ്ങൾ എന്നിവയ്ക്കുള്ള പാക്കേജിംഗും പാപ്ല നിർമ്മിക്കുന്നുണ്ട്. 1.50 മുതൽ 10 രൂപ വരെ വിലയുള്ള ടേബിൾവെയറുകളാണ്.
ഏറ്റവും നന്നായി പാപ്ലയിൽ വിറ്റഴിക്കുന്നത്. ഗ്രോ ബാഗുകൾ പോലുള്ള കൈകൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ വില 40 രൂപയും തൊപ്പികൾക്ക് 100 രൂപയുമാണ്. ഈ ഉൽപ്പന്നങ്ങളെല്ലാം ഇവരുടെ വെബ്‌സൈറ്റ് വഴിയും ഫോണിൽ ബന്ധപ്പെട്ടും ഓർഡർ ചെയ്യാവുന്നതാണ്. ഈ ഉൽപ്പന്നങ്ങളെല്ലാം ചെറിയ തോതിൽ കയറ്റുമതി ചെയ്യുന്നുണ്ടെന്നും കരകൗശല വസ്തുക്കളുടെ സംരംഭം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും ദമ്പതിമാർ പറയുന്നു. ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുന്നതിന് ഇവരുടെ സന്ദർശിക്കുകയോ വെബ്‌സൈറ്റ് സന്ദർശിക്കുകയോ 6235726264 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.