ലോക്ക്ഡൌണില്‍ വായനാശീലം കൂടിയോ?

ഈ കെട്ട കാലത്തെ വായന കൊണ്ടും അതിജീവിക്കുന്നു ലോകം

Update: 2021-06-19 03:45 GMT
By : Web Desk
Advertising

''വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും.

വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും.'' -കുഞ്ഞുണ്ണി മാഷിന്‍റെ ഓർമപ്പെടുത്തല്‍.

ലോക്ക്ഡൌൺ കാലം വീട്ടിൽ ലോക് ആയവർ പുസ്തകങ്ങളോട് കൂടുതൽ അടുപ്പക്കാരായി എന്ന് പുസ്‌തക പ്രസാധകരും വില്പനക്കാരും പറയുന്നു. കൂടുതൽ പുസ്തകങ്ങൾ വായനക്കാരിലേക്കെത്തിക്കാൻ കോവിഡ് പ്രതിസന്ധി മൂലം സാധിക്കുന്നില്ലെന്ന നിരാശയും ഇവർ പങ്കുവെക്കുന്നു.

''വായനക്കാര്‍ക്ക് വായനാശീലം നന്നായി കൂടിയിട്ടുണ്ട്. കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും മുഴുവന്‍ സമയം ടിവി, സോഷ്യല്‍മീഡിയ എന്നിവയില്‍ നിന്ന് മാറി, വായനയിലേക്ക് തിരിച്ചുവരാന്‍ നിരവധി പേര്‍ ശ്രമിക്കുന്നുണ്ട്. പുതിയതായി ലോകത്ത് നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. പക്ഷേ പലതും കേരളത്തിലേക്ക് എത്തുന്നില്ല. പ്രധാന പബ്ലിഷിംഗ് കമ്പനികള്‍, ഡിസ്ട്രിബ്യൂഷന്‍ കമ്പനികളെല്ലാം തന്നെ ചെന്നൈ, മുംബൈ, ഡല്‍ഹി പോലുള്ള നഗരങ്ങളിലാണുള്ളത്. ഇത് കേരളത്തിലെ നഗരങ്ങളിലേക്ക് എത്താത്തതുകൊണ്ട് നമുക്ക് പുതിയ പുസ്തകങ്ങള്‍ ഇവിടേക്ക് എത്തുന്നില്ല. വായനക്കാര്‍ക്ക് വായിക്കാന്‍ ആഗ്രഹമുണ്ട്. പുസ്തക കടക്കാര്‍ക്ക് വില്‍ക്കാനും ആഗ്രഹമുണ്ട്. പക്ഷേ, ലോക്ക്ഡൌണ്‍ കാലത്ത് തുറക്കാന്‍ അനുവാദമില്ലാത്തതുകൊണ്ട് ആ അവസരം വായനക്കാരനും പ്രസാധകര്‍ക്കും ഒരുപോലെ നഷ്ടമായി.....'' - ലത്തീഫ്, ബ്ലോസ്സം ബുക്‌സ്

''മൊത്തത്തില്‍ പുസ്തകപ്രസാധക രംഗം കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. അത് വെല്ലുവിളിയാകാന്‍ പ്രധാന കാരണം, പുസ്തകമെന്നത് മാറ്റിവെക്കാവുന്ന ഒരു സംഗതി കൂടിയാണ് എന്നതുകൊണ്ടാണ്. നമ്മുടെ എല്ലാ ആവശ്യങ്ങളും കഴിഞ്ഞതിന് ശേഷം മാത്രം പുസ്തകം തെരഞ്ഞെടുത്താ മതി എന്ന ചോയിസ് കൂടിയുണ്ട്. എന്നാലും എന്ത് പ്രതിസന്ധികളുണ്ടെങ്കിലും പുസ്തകം സ്വന്തമാക്കുന്നവരുമുണ്ട്. എന്നാല്‍ അവരിലേക്ക് പുസ്തകം എത്തിക്കാന്‍ പറ്റാത്ത ഒരവസ്ഥയാണ് ഈ കോവിഡും തുടര്‍ന്നുള്ള ലോക്ക്ഡൌണും...''--ഷാജി ജോർജ്, പ്രണത ബുക്‌സ്

കേരളത്തിൽ ഉള്ള അയ്യായിരത്തോളം ചെറുതും വലുതുമായ പുസ്‌തക പ്രസാധകർക്കും കോവിഡ് കനത്ത ആഘാതം ഏൽപ്പിച്ചു. വായനയ്ക്ക് മരണമില്ല എങ്കിൽ ഈ കെട്ട കാലത്തെ അതിജീവിക്കാൻ വായനാ ലോകത്തിനാകും എന്ന് ഇവരും ഉറച്ചു വിശ്വസിക്കുന്നു .

Full View


Tags:    

By - Web Desk

contributor

Similar News