ടി. ഉബൈദ് സ്മാരക സാഹിത്യശ്രേഷ്ഠ പുരസ്‌കാരം സച്ചിദാനന്ദന്

കവിതയിലും മലയാള ഭാഷയിലും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ചതിനാണ് പുരസ്കാരം

Update: 2024-08-27 03:42 GMT
Editor : Shaheer | By : Web Desk
Advertising

കാസർകോട്: ടി. ഉബൈദ് സ്മാരക സാഹിത്യശ്രേഷ്ഠ പുരസ്‌കാരം കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റും കവിയുമായ കെ. സച്ചിദാനന്ദന്. ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയാണ് മഹാകവി ടി. ഉബൈദിന്റെ സ്മരണയ്ക്കായി പുരസ്കാരം ഏര്‍പ്പെടുത്തിയത്. കവിതയിലും മലയാള ഭാഷയിലും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ചതിനാണ് പുരസ്കാരം.

ഡോ. എം.കെ മുനീർ എം.എൽ.എ, ടി.പി ചെറൂപ്പ, കല്ലട്ര മാഹിൻ ഹാജി, എ. അബ്ദുൽ റഹ്മാൻ, യഹ്‌യ തളങ്കര, ജലീൽ പട്ടാമ്പി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരജേതാവിനെ  തിരഞ്ഞെടുത്തത്. ദുബൈയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽപുരസ്‌കാരം സമ്മാനിക്കും. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണനായിരുന്നു പ്രഥമ ടി. ഉബൈദ് സ്മാരക സാഹിത്യശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത്.

വാര്‍ത്താസമ്മേളനത്തില്‍ ദുബൈ കെ.എം.സി.സി കാസർക്കോട് ജില്ലാ പ്രസിഡന്‍റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, അബ്ദുല്ല ആറങ്ങാടി, കെ.പി അബ്ബാസ് കളനാട്, ഹസൈനാർ ബീജന്തടുക്ക സംബന്ധിച്ചു.

Summary: Poet K Satchidanandan receives T. Ubaid Memorial Sahitya Shrestha Award

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News

അലമാര | Poetry