എങ്ങും പുസ്തകക്കൂടുകള്‍, ആര്‍ക്കും എടുക്കാം വായിക്കാം: ഇതൊരു പുസ്തക ഗ്രാമം

ബാപ്പുജി വായനശാലയുടെ പ്രവര്‍ത്തനങ്ങളാണ് പെരുങ്കുളം ഗ്രാമത്തെ പുസ്തകഗ്രാമമാക്കിയത്.

Update: 2021-06-19 06:20 GMT
By : Web Desk
Advertising

The activities of the Bapuji Memorial Library have turned the village of Perunkulam in Kollam into a book village. ഗ്രാമത്തിലുടനീളം പുസ്തകക്കൂടുകൾ സ്ഥാപിച്ചാണ് പുസ്തക ഗ്രാമമാക്കി പെരുങ്കുളത്തെ മാറ്റിയത്. ആര്‍ക്കും ഏതുസമയത്തും പുസ്തകങ്ങള്‍ എടുത്തു വായിക്കാവുന്ന രീതിയിലാണ് പുസ്തക്കൂടുകൾ ഒരുക്കിയിരിക്കുന്നത്.

പെരുങ്കുളത്ത് എത്തിയാല്‍ മുക്കിന് മുക്കിന് ഇപുസ്തകക്കൂടുകള്‍ കാണാം. ആര്‍ക്കുവേണമെങ്കിലും പുസ്തകങ്ങള്‍ എടുത്തുകൊണ്ടുപോകാം, വായിക്കാം. ഒറ്റ നിബന്ധന മാത്രമേയുള്ളൂ. പുസ്തകങ്ങള്‍ കൃത്യമായി മടക്കിയെത്തിക്കണം. ഇതാണ് പെരുങ്കുളം ഗ്രാമത്തെ മറ്റ് ഗ്രാമങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ബാപ്പുജി വായനശാലയുടെ പ്രവര്‍ത്തനങ്ങളാണ് പെരുങ്കുളം ഗ്രാമത്തെ പുസ്തകഗ്രാമമാക്കിയത്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ ഫ്രീ ലൈബ്രറി എന്ന ഫൌണ്ടേഷന്‍റെ  ആശയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പൊതുസ്ഥലങ്ങളില്‍ പുസ്തകക്കൂടുകള്‍ സ്ഥാപിച്ചുകൊണ്ട് വായനയെ പ്രോത്സാഹിപ്പിക്കുക, വായനയെ ജനകീയമാക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് തങ്ങള്‍ ഇത്തരമൊരു ആശയത്തിന് തുടക്കം കുറിച്ചതെന്ന് പറയുന്നു ബാപ്പുജി സ്മാരക വായനശാല പ്രസിഡന്‍റ് പെരുങ്കുളം രാജീവ്.

ആദ്യ ഘട്ടത്തില്‍ പുസ്കക്കൂടുകള്‍ എത്രത്തോളം വിജയകരമാകും എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ കൂടുകള്‍ സ്ഥാപിച്ചതോടെ പെരുങ്കുളത്തിന് പുറത്തുള്ളവര്‍ പോലും ഇവിടെയെത്തി പുസ്തകങ്ങള്‍ വായിച്ചു. കുട്ടികളെ സംബന്ധിച്ചും പുസ്തക്കൂടുകള്‍ വലിയ അനുഗ്രഹമാണ്. വായനയിലൂടെ അറിവുകള്‍ നേടി വളരുവാനുള്ള അവസരം ഇവര്‍ക്ക് സ്വന്തം ഗ്രാമത്തില്‍ ലഭിക്കുകയാണ്.

പുസ്തകക്കൂടുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല സാഹിത്യകാരന്‍ എം. മുകുന്ദന്‍ രക്ഷാധികാരിയായിട്ടുള്ള ബാപ്പുജി സ്മാരക വായനശാലയുടെ പ്രവര്‍ത്തനങ്ങള്‍. 80 ശതമാനം ആളുകളും കാര്‍ഷിക മേഖലയെ ആശ്രയിക്കുന്ന ഗ്രാമത്തിലെ ജനങ്ങള്‍ക്കു സഹായകരമാകുന്ന രീതിയില്‍ നിരവധി പ്രവര്‍ത്തനങ്ങളും വായനശാലയുടെ ഭാഗമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ബാലവേദി, യുവജനങ്ങള്‍ക്ക് വേണ്ടി യുവത, സ്ത്രീകള്‍ക്ക് വേണ്ടി വനിതാ വേദി, അറുപത് വയസ് കഴിഞ്ഞവര്‍ക്ക് വേണ്ടി ശ്രേഷ്ഠജനസഭ, സ്പോര്‍ട്സ് പ്രേമികള്‍ക്ക് വേണ്ടി കായിക കൂട്ടായ്മ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ വായനശാലയുടെ ഭാഗമായിട്ടുണ്ട്.

പുസ്തകഗ്രാമം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ലഭിച്ചതോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് വായനശാല തുടക്കം കുറിച്ചിരിക്കുന്നത്. സാഹിത്യചരിത്രത്തില്‍ ആദ്യമായി 21 പേര്‍ ചേര്‍ന്നെഴുതുന്ന നോവലിന്‍റെ പണിപ്പുരയിലാണ് വായനശാല പ്രവര്‍ത്തകര്‍.

Full View


Tags:    

By - Web Desk

contributor

Similar News