20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്
ആരോഗ്യമേഖലയ്ക്ക് മുന്‍ഗണന നല്‍കി രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ്
ആരോഗ്യമേഖലയ്ക്ക് മുന്‍ഗണന നല്‍കി രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചു . 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്. ഒരു മിനിറ്റ് 54സെക്കന്‍റിനുള്ളിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തന്‍റെ ബജറ്റ് അവതരിപ്പിച്ചത്.
മാതാപിതാക്കൾ മരിച്ച കുട്ടികൾക്കുള്ള സഹായം- അഞ്ചുകോടി വകയിരുത്തി.
കെ ആർ ഗൌരിയമ്മയ്ക്ക് സ്മാരകം- 2 കോടി.
ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം- - 2 കോടി
സ്മാര്‍ട്ട് കിച്ചന് അഞ്ച് കോടി
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കും
ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പഠനത്തിന് അഞ്ചുകോടി. ഇരുചക്രവാഹനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇലക്‍ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് വായ്പ. ഹൈട്രജൻ ഇന്ധനമാക്കി 10 ബസ്. 3000 ബസുകള്‍ സിഎന്‍ജിയിലേക്ക്. ഇതിനായി നടപ്പ് സാമ്പത്തിക വര്‍ഷം 100 കോടി.
കെഎഫ്സിയുടെ വായ്പ 10000 കോടിയായി ഉയര്‍ത്തും. പ്രതിസന്ധി നേരിടുന്ന സംരംഭകർക്ക് ഒരു വർഷം വരെ മൊറട്ടോറിയം. വായ്പ കൃത്യമായ തിരിച്ചവര്‍ക്ക് 20 ശതമാനം അധിക വായ്പ.
കോവിഡ് പ്രവാസികളെ കാര്യമായി ബാധിച്ചു. 14 ലക്ഷത്തിലധികം പ്രവാസികൾ തിരികെ എത്തി. പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് 1000 കോടി
ചെറുകിട വ്യവസായങ്ങൾക്ക് 2000 കോടിയുടെ വായ്പ . പട്ടിക ജാതി വര്‍ഗ്ഗ വിഭാഗത്തില്‍ തെരഞ്ഞെടുപ്പെടുന്ന സംരഭകര്‍ക്ക് 10 കോടി
കോവിഡാനന്തര ടൂറിസത്തിന് ദീർഘകാല പദ്ധതി. ടൂറിസം വകുപ്പിന് മാർക്കറ്റിംഗിന് 50 കോടി കൂടി.
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആയുഷ് വഴി പദ്ധതി. 20കോടി