20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്
ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാലക്ക് 10 കോടി. കെ-ഡിസ്ക് നോളജ് സൊസൈറ്റിക്ക് 300 കോടി
വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം കുറക്കാന്‍ പദ്ധതി. വെര്‍ച്വൽ റിയാലിറ്റി ക്ലാസുകൾക്കായി 10 കോടി. രണ്ട് ലക്ഷം ലാപ്ടോപ്പുകള്‍ ലഭ്യമാക്കും
തൊഴിലുറപ്പ് പദ്ധതിയിലൂടെ കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കും. തൊഴിലുറപ്പ് പദ്ധതി വഴി 12 കോടി തൊഴിൽ ദിനം.
കുടുംബശ്രീ വഴി ഉപജീവനം നഷ്ടപ്പെട്ടവര്‍ക്ക് 100 കോടി. 10000 കുടുംബശ്രീ ഓക്സിലറി യൂണിറ്റുകള്‍ ആരംഭിക്കും. വിഷ രഹിത പച്ചക്കറി സംഭരിച്ച് കുടുംബശ്രീ വഴി വിതരണം.
സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം വർധിപ്പിക്കും. അതി ദാരിദ്യ ലഘൂകരണ പദ്ധതിക്ക് ആദ്യഘട്ടത്തിൽ 10 കോടി
കനാലിന്‍റെ വശം സംരക്ഷിക്കുക, ആഴം കൂട്ടുക, മണ്ണ് നീക്കം ചെയ്യുക, കണ്ടല്‍ കാട് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിര്‍മിക്കുക, നദികളുടെ ആഴം കൂട്ടുക എന്നിങ്ങനെ ജല സംരക്ഷണത്തിനായി 500 കോടിയുടെ പദ്ധതി. പ്രാരംഭമായി 50 കോടി വകയിരുത്തും
തോട്ടവിളകളുടെ വൈവിധ്യവത്കരണം ആവശ്യമാണ്. റബ്ബർ സബ്സിഡി കൊടുത്ത് തീർക്കാൻ 50 കോടി
ക്ഷീര കര്‍ഷകര്‍ക്കായി പാല്‍പ്പൊടി ഫാക്ടറി ആരംഭിക്കും. പാല്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഫാക്ടറി സ്ഥാപിക്കാന്‍ 10 കോടി.
നാല് വര്‍ഷം കൊണ്ട് തീരദേശ മേഖലയില്‍ 11000കോടിയുടെ പദ്ധതി. കാര്‍ഷികരംഗത്തെ വികസനത്തിനായി പ്രാഥമിക ഗഡുവായി 10 കോടി രൂപ. കൃഷിയുത്പന്നങ്ങള്‍ വിപണനത്തിനായി സേവന ശൃംഗല. രണ്ട് ജില്ലകളില്‍ ഉടന്‍ തന്നെ പൈലറ്റ് പദ്ധതി. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുണ്ടാക്കുന്നത് പ്രോത്സാഹിപ്പിക്കും. ഇതിനായി കേരള ബാങ്ക് വഴി താഴ്ന്ന പലിശക്ക് വായ്പ അനുവദിക്കും.
കടൽ ഭിത്തികൾ പുനർനിർമിക്കും. തീരദേശത്തെ 40-75 കിലോമീറ്റർ വരെ ദുര്‍ബലമായ പ്രദേശങ്ങൾ സംരക്ഷിക്കും. തീരദേശ സംരക്ഷണത്തിനും അടിസ്ഥാന വികസനത്തിനും പ്രത്യേക പാക്കേജ്. 5300 കോടി ചെലവ് പ്രതീക്ഷിക്കുന്നു. ഇതിന്‍റെ ആദ്യഘട്ടത്തിന് 1500 കോടി രൂപ കിഫ്ബിയിൽ നിന്ന്. 2021ജൂലൈ മാസത്തിന് മുമ്പ് ടെണ്ടര്‍. നാല് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും