എന്ത് പഠിക്കണം എന്ന് അറിയാതെ വരുമ്പോള്‍ പഠിക്കേണ്ടതാണോ ഒരു എംബിഎ?

എംബിഎയ്ക്കായി രണ്ട് വര്‍ഷം ചെലവഴിക്കേണ്ടതുണ്ടോ? ഭാരിച്ച ഫീസ് നല്‍കി വന്‍ സാമ്പത്തികബാധ്യത ഏറ്റെടുക്കേണ്ടതുണ്ടോ?

Update: 2022-07-29 09:37 GMT
By : Web Desk
Advertising

ഡിഗ്രി പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം, ഇനി അടുത്തത് എന്ത് പഠിക്കണമെന്നത് ഇന്നത്തെ കാലത്ത് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. എന്ത് കോഴ്സ് ചെയ്യണം, ഏത് കോളേജില്‍ ചേരണം, തുടര്‍പഠനത്തിനായി ഇനി എത്ര പണം ചെലവാകും തുടങ്ങി നിരവധി ചിന്തകളായിരിക്കും അവരുടെ മനസ്സിലുണ്ടായിരിക്കുക. അതുകൊണ്ടുതന്നെ കൃത്യമായ ഉത്തരം ലഭിക്കാതെ അബദ്ധങ്ങളില്‍ ചെന്ന് ചാടാനുള്ള സാധ്യതയും ഏറെയാണ്.


ഡിഗ്രി കഴിഞ്ഞ് എംബിഎയ്ക്ക് ചേരുന്നവരുടെ എണ്ണവും ഇന്ന് കൂടി വരികയാണ്. കുടുംബപരമായ ബിസിനസ് നോക്കിനടത്താനുള്ളവരാണെങ്കില്‍ പുതിയ തലമുറ എംബിഎക്കാരനാകണം എന്ന ഒരു വാശിയും മുതിര്‍ന്നവര്‍ കാണിക്കാറുണ്ട്... സത്യത്തില്‍ എന്ത് പഠിക്കണം എന്ന് അറിയാതെ വരുമ്പോള്‍ പഠിക്കേണ്ടതാണോ ഒരു എംബിഎ. എവിടെ നിന്നെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചാല്‍ ഒരു മാനേജ്‍മെന്‍റ് പ്രൊഫഷണല്‍ ആകുമോ? അഡ്മിനിസ്ട്രേഷനും മാര്‍ക്കറ്റിംഗും ഫിനാന്‍സും ഒക്കെയായി ഒരു പ്രാഥമിക പരിജ്ഞാനം വേണം എന്നതൊഴിച്ചാല്‍ എന്തിനാണ് ഒരാള്‍ രണ്ടുവര്‍ഷമൊക്കെ വീണ്ടും പഠനത്തിനായി ഇന്‍വെസ്റ്റ് ചെയ്യുന്നതെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ?

പലരും ഭീമമായ ഫീസ് നല്‍കാനാകാതെ വിദ്യാഭ്യാസ വായ്പയെ വരെ ആശ്രയിച്ചാണ് പഠനം പൂര്‍ത്തിയാക്കുന്നത്. രണ്ട് വര്‍ഷത്തെ പഠനത്തിന് ശേഷം 90ശതമാനം പേര്‍ക്കും ലഭിക്കുന്ന സാലറിയാകട്ടെ ജീവിതചെലവിനുപോലും തികയില്ല. ചിലര്‍ മറ്റെന്തെങ്കിലും ജോലിക്ക് ശ്രമിക്കും... അതില്‍നിന്ന് ലോണ്‍ അടവ് കഴിഞ്ഞാല്‍ പിന്നെ ഒന്നും മിച്ചം കാണില്ല താനും... ലോണ്‍ അടയ്ക്കാന്‍ വേണ്ടി പഠിക്കുന്ന പോലെയാകും ചുരുക്കത്തില്‍ പലരുടെയും അവസ്ഥ.


ഒരു കോര്‍പ്പറേറ്റ് ജോലി ലക്ഷ്യംവെക്കുന്നവര്‍ അല്ലെങ്കില്‍ ഒരു കോര്‍പ്പറേറ്റ് ജോലിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍, കുടുംബ ബിസിനസ് ഏറ്റെടുത്ത് നടത്താനുള്ളവര്‍ എന്നിവര്‍ക്കെല്ലാം മാനേജ്‍മെന്‍റ് രംഗത്തെക്കുറിച്ചുള്ള പൊതുവായ അറിവാണ് ആവശ്യം. എന്തിനാണ് ഇങ്ങനെയുള്ളവര്‍ പഠനത്തിനായി രണ്ടുവര്‍ഷം മാറ്റിവെക്കുന്നതും ഭീമമായ തുക പഠനത്തിനായി ചെലവഴിക്കുന്നതും.. അതേ ഇങ്ങനെയുള്ളവര്‍ക്കുള്ളതാണ് ഐബിസ് അക്കാദമിയുടെ ഒരു വര്‍ഷം മാത്രം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് മാനേജ്‍മെന്‍റ് കോഴ്സുകള്‍. 800 മണിക്കൂര്‍ മാത്രമുള്ള ഈ PGDBM കോഴ്സുവഴി എംബിഎയ്ക്ക് തുല്യമായ ക്ലാസുകളും അറിവുകളുമാണ് ഐബിസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.

ഒരു കൊല്ലത്തെ പഠനചെലവും പഠനത്തിനായി ഒരു കൊല്ലം കൂടി ഇന്‍വെസ്റ്റ് ചെയ്യുന്നതും ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ലാഭിക്കാന്‍ കഴിയും. ഓണ്‍ലൈന്‍ ആയും ഓഫ്‍ലൈന്‍ ആയും വിദ്യാര്‍ത്ഥികളുടെ താത്പര്യത്തിനനുസരിച്ച് ക്ലാസുകള്‍ തെരഞ്ഞെടുക്കാം. ഓപ്പറേഷന്‍സ്, ഹ്യൂമന്‍ റിസോര്‍ഴ്സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി എന്നീ വിഷയങ്ങള്‍ കോഴ്സിന്‍റെ ഭാഗമായിട്ടുണ്ടാകും. ദിവസം നാലുമണിക്കൂറായിരിക്കും ക്ലാസുകള്‍, ഒരു വിഷയത്തില്‍ 200 മണിക്കൂറായിരിക്കും ക്ലാസുകള്‍ ഉണ്ടായിരിക്കുക. ചുരുക്കത്തില്‍ ഒരു വര്‍ഷത്തെ ക്ലാസും, പകുതി ഫീസും വഴി ഒരു വ്യക്തിക്ക് ഒരു ഇന്‍റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് മാനേജ്മെന്‍റ് പ്രൊഫഷണലാകാം...

Full View



For More Information

Call : +91 9745 733 332

Whatsapp : https://bit.ly/37sVgM1

Website : https://ibisacademy.in/

Facebook : https://www.facebook.com/ibisacademy/

Instagram : https://www.instagram.com/ibis_academy/

LinkedIn : https://www.linkedin.com/company/ibis-educational-services/

Youtube :https://www.youtube.com/c/ibisGroupofEducationalInstitutions

Tags:    

By - Web Desk

contributor

Similar News