ഹെൽത്ത്കെയർ രംഗത്ത് കിടയറ്റ തൊഴിലവസരങ്ങൾ; അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളുമായി ഐബിസ് അക്കാദമി  

യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ ആരോഗ്യരംഗത്ത് തൊഴിൽ തേടുമ്പോൾ അവർക്കു പരിചിതമായ സർട്ടിഫിക്കറ്റുകൾ കൈവശമുണ്ടാകുന്നത് ഉദ്യോഗാർത്ഥിക്ക് ഏറെ ഗുണംചെയ്യും.   

Update: 2019-12-31 08:17 GMT
Advertising

കൊച്ചി: ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഏറ്റവും ആകർഷകവും ഏതു ഘട്ടത്തിലും സാധ്യതയുള്ളതുമായ രംഗമാണ് ആരോഗ്യമേഖല. ഇന്ത്യക്കു പുറത്ത്, പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളിൽ ചേക്കേറാൻ ആഗ്രഹിക്കുന്ന മലയാളി ചെറുപ്പക്കാർക്ക് തങ്ങളുടെ ലക്ഷ്യത്തിലെത്താനുള്ള മികച്ചൊരു മാർഗമാണിത്. ഉയർന്ന വേതനം, ഉന്നതമായ ജീവിതനിലവാരം, മികച്ച തൊഴിൽ സാഹചര്യം തുടങ്ങിയവ തൊഴിലന്വേഷകരെ ആരോഗ്യമേഖലയിലേക്ക് ആകർഷിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആശുപത്രികൾ എല്ലാംതന്നെ അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് പ്രാമുഖ്യം നൽകുന്നത്. ഈ മേഖലയിൽ വിവിധ കോഴ്‌സുകൾ ഉണ്ടെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഴ്‌സുകൾക്കും സർട്ടിഫിക്കറ്റുകൾക്കും എല്ലായിടത്തും മുൻഗണന ലഭിക്കുന്നു.

യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ ആരോഗ്യരംഗത്ത് തൊഴിൽ തേടുമ്പോൾ അവർക്കു പരിചിതമായ സർട്ടിഫിക്കറ്റുകൾ കൈവശമുണ്ടാകുന്നത് ഉദ്യോഗാർത്ഥിക്ക് ഏറെ ഗുണംചെയ്യും. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ എം.ബി.എക്കു തുല്യവും അന്താരാഷ്ട്ര അംഗീകാരമുള്ളതുമായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നൽകുന്ന കേരളത്തിലെ ഒരേയൊരു സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന, കേരളത്തിൽ നിരവധി ക്യാംപസുകളുള്ള ഐബിസ് അക്കാദമി. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന അയാസെറ്റിന്റെ ഗുണമേന്മാ സർട്ടിഫിക്കറ്റുള്ള ഇന്ത്യയിലെ ഒരേയൊരു സ്ഥാപനമാണ് ഐബിസ്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, അമേരിക്കൻ കൗൺസിൽ ഫോർ മെഡിക്കൽ അഫയേഴ്‌സ് തുടങ്ങിയ ലോകോത്തര സ്ഥാപനങ്ങളെ അയാസെറ്റ്‌ അക്രെഡിറ്റ് ചെയ്തിട്ടുണ്ട്.

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറൽ ഡിഗ്രിയുള്ള പരിചയസമ്പന്നരായ ട്രെയ്നർമാരാണ് തൊഴിൽസാഹചര്യങ്ങളിലെ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ ഐബിസിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. രോഗികൾ മാത്രമല്ല, ഡോക്ടർമാരും ആരോഗ്യരംഗത്തെ മറ്റുള്ളവരുമായി ഇടപഴകി പ്രവർത്തിക്കേണ്ടിവരുന്നതിനാൽ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ മേഖലയിലുള്ളവർക്ക് പ്രവൃത്തികളിൽ അധിഷ്ഠിതമായ പരിശീലനം അനിവാര്യമാണ്. അക്കാദമിക മികവിനൊപ്പം പ്രായോഗിക പരിശീലനവും മേഖലയിലെ വിദഗ്ധർ പകർന്നുവൽകുന്ന അനുഭവജ്ഞാനവും ഐബിസിൽ നിന്ന് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.

ഐബിസിലെ കോഴ്‌സുകൾ കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാർത്ഥികളിൽ 98 ശതമാനവും ഈ മേഖലയിൽ തന്നെയാണ് ജോലിചെയ്യുന്നത്. ആറുമാസം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ, ഒരു വർഷം ദൈർഘ്യമുള്ള പി.ജി ഡിപ്ലോമ എന്നിവയാണ് കോഴ്‌സുകളിൽ പ്രധാനം. ഡിപ്ലോമ കോഴ്‌സിന് ഹയർസെക്കന്റി വിദ്യാഭ്യാസമുള്ള ആർക്കും അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് പി.ജി കോഴ്‌സിനുള്ള അടിസ്ഥാനയോഗ്യത.

വിശദവിവരങ്ങൾക്ക്: ഐബിസ് അക്കാദമി ഇടപ്പള്ളി, കൊച്ചി ഫോൺ: 9645433331 വെബ്‌സൈറ്റ്: https://ibisacademy.in/

Tags:    

Similar News