അൽഫാസ് വുഡ് പ്രോഡക്റ്റ്സിന്റെ സ്വിസ്റ്റൺ ക്യാമ്പസ്: കേരളത്തിലെ ആദ്യ വ്യാവസായിക ടൂറിസം ക്യാമ്പസിന് തുടക്കമായി

നിർമ്മാണ സാമഗ്രികളുടെ വ്യാപാര വ്യവസായ മേഖലയിൽ കഴിഞ്ഞ 20 വർഷത്തിലേറെയായി മികച്ച നേട്ടങ്ങൾ കൊയ്യുന്ന ഷിബു അബൂബക്കർ എന്ന വ്യവസായിയുടെ സ്വപ്ന സംരംഭമാണ് അൽഫാസ് വുഡ് പ്രോഡക്ട്സ്. ഒ

Update: 2024-12-23 12:01 GMT
Editor : André | By : Web Desk
Advertising

കണ്ണൂർ: കേരളത്തിലെ ആദ്യ വ്യാവസായിക ടൂറിസം ക്യാമ്പസ് ആയ സ്വിസ്റ്റൺ കണ്ണൂർ കൂത്തുപറമ്പിൽ പ്രവർത്തനമാരംഭിച്ചു. മൂരിയാട് കെഎസ്ഐഡിസി ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററിൽ ആണ് അൽഫാസ് വുഡ് പ്രോഡക്റ്റ്സിന്റെ സ്വിസ്റ്റൺ ക്യാമ്പസ്. ക്യാമ്പസിന്റെ സോഫ്റ്റ് ലോഞ്ചിംങ് മന്ത്രി പി രാജീവ് നിർവഹിച്ചു. 

നിർമ്മാണ സാമഗ്രികളുടെ വ്യാപാര വ്യവസായ മേഖലയിൽ കഴിഞ്ഞ 20 വർഷത്തിലേറെയായി മികച്ച നേട്ടങ്ങൾ കൊയ്യുന്ന ഷിബു അബൂബക്കർ എന്ന വ്യവസായിയുടെ സ്വപ്ന സംരംഭമാണ് അൽഫാസ് വുഡ് പ്രോഡക്ട്സ്. ഒരു വ്യവസായിയുടെ വിജയകഥയുടെ നേർസാക്ഷ്യം കൂടിയാണിത്.1999 ൽ മംഗലാപ്പുരത്ത് ഫാൽക്കൺ ഗ്ലാസ് പാലസ് എന്ന പേരിൽ ആരംഭിച്ച ചെറിയൊരു റീടൈൽ സംരംഭത്തിൽ നിന്നാണ് ഷിബു അബൂബക്കർ എന്ന മനുഷ്യന്റെ സ്വപ്നങ്ങളുടെ തുടക്കം.

2007ൽ എട്ട് ജീവനക്കാരുമായി തിരുവനന്തപുരത്ത് ഫാൽക്കൻ ഗ്ലാസ്‌ പാലസിന്റെ രണ്ടാമത്തെ ഷോറൂം തുറന്നു. പ്ലൈവുഡ്, മൈക്ക, ഫ്ലോട്ട് ഗ്ലാസ്‌ തുടങ്ങിയ ഉത്പന്നങ്ങളാണ് ഇവിടെ വിൽപ്പന നടത്തിയിരുന്നത്. തുടർന്ന് തമിഴ്നാട്ടിലും കർണാടകയിലുമായി പുതിയ ഷോറൂമുകൾ. 2013ൽ അൽഫാസ് ഇന്റർനാഷണൽ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം കിൻഫ പാർക്കിൽ ആരംഭിച്ചു. ഗ്ലാസ്, പ്ലൈവുഡ്,പാർട്ടിക്കിൾ ബോർഡ്, പിവിസി ബോർഡ്,പ്രീ ലാമിനേറ്റഡ് ബോർഡ് തുടങ്ങിയവ നിർമ്മിക്കുന്ന ഈ കമ്പനി അതിവേഗം കേരളത്തിലെ പ്രധാന ബ്രാൻഡ് ആയി വളർന്നു. ഉയർന്ന ഗുണനിലവാരമുള്ള പ്ലൈവുഡ് നിർമ്മിക്കുന്നതിനായി 2018ൽ അൽഫാസ് വുഡ് പ്രോഡക്റ്റ്സ് എന്ന കമ്പനി ആരംഭിച്ചു. 2020 ലാണ് സ്വിസ്റ്റൺ എന്ന ബ്രാൻഡിൽ ഗ്ലാസ് നിർമ്മാണ കമ്പനി ആരംഭിക്കുന്നത്.

ഇതിനു പിന്നാലെയാണ് പാർട്ടിക്കിൾ ബോർഡ് നിർമ്മിക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫാക്ടറിക്ക് ഇപ്പോൾ കണ്ണൂർ കൂത്തുപറമ്പിൽ തുടക്കമിട്ടിരിക്കുന്നത്. യൂറോപ്പ്യൻ സ്ട്രക്ചറിലും സാങ്കേതിക വിദ്യയിലുമാണ്  ഒരുക്കിയ പുതിയ കമ്പനി. ഏറ്റവും പുതിയ ഡിസൈനുകളിലും ഷേഡുകളിലും നിർമ്മിക്കുന്ന ഉയർന്ന ഗുണമേന്മയുള്ള പ്രീ ലാമിനേറ്റഡ് പാർട്ടികൾ ബോർഡുകളാണ് കമ്പനിയുടെ ലക്ഷ്യം. കേരളത്തിലെ ആദ്യ വ്യാവസായിക ടൂറിസം ക്യാമ്പസ് ആയ സ്വിസ്റ്റൺ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് കമ്പനിയുടെ സോഫ്റ്റ് ലോഞ്ചിംഗ് നിർവഹിച്ച് മന്ത്രി പി രാജീവ് പറഞ്ഞു

ആർക്കിടെക്റ്റുകൾക്കും എൻജിനീയറിങ് വിദ്യാർഥികൾക്കും വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ക്യാമ്പസിൽ എത്തി നിർമ്മാണം കാണുകയും പഠിക്കുകയും ചെയ്യാനുള്ള സൗകര്യമുണ്ട്. 

12 ഏക്കറിൽ നൂറു കോടി രൂപ മുതൽമുടക്കിയാണ് സ്വിസ്റ്റൺ ക്യാമ്പസിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്. വനവൽക്കരണ പദ്ധതിയുടെ ഭാഗമായി ക്യാമ്പസിൽ മിയാവാക്കി വനവും മിയാവാക്കി ഫ്രൂട്ട് ഫോറസ്റ്റും ഔഷധസസ്യത്തോട്ടവും നിർമ്മിക്കും. ഇതിനു പുറമേ, 150 ഓളം തൊഴിലാളികളുടെ ആവശ്യത്തിനുള്ള പച്ചക്കറികൾ സ്വന്തമായി ഉത്പാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 2025 ഏപ്രിൽ അവസാനത്തോടെ ക്യാമ്പസിന്റെ ഗ്രാൻഡ് ഓപ്പണിങ് നടത്താനാണ് തീരുമാനം

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News