ആദി ഗ്രൂപ്പിന്‍റെ ആറാമത്തെ ബ്രാഞ്ച് മലപ്പുറത്ത്
പ്രതിവർഷം 3500റോളം വിദ്യാർത്ഥികളാണ് ഇവിടെ നിന്നും കോഴ്സുകൾ പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നത്
ടെക്നിക്കൽ, മാനേജ്മെന്‍റ് തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ മേഖലയിൽ പ്രമുഖരായ ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആറാമത്തെ ബ്രാഞ്ച് മലപ്പുറം പെരിന്തൽമണ്ണയിൽ പ്രവർത്തനമാരംഭിച്ചു. ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷൻസ് സിഇഒ മുഹമ്മദ് ഷാഫി ഉദ്ഘാടനം നിർവഹിച്ചു, സിഒഒ ദർശന, ജനറൽ മാനേജർ ബിനേഷ് രവി, അക്കാദമിക് ഹെഡ് ജീവൻ എബ്രഹാം, പ്ലെയ്സ്‌മെന്‍റ് ഓഫീസർ മഹേന്ദ്രൻ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രതിവർഷം മൂവായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് സ്ഥാപനത്തിൽ നിന്നും വിവിധ കോഴ്സുകൾ പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നത്.
ടെക്നിക്കൽ വിദ്യാഭ്യാസ മേഖലയിൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി കൊണ്ട് 2014 ൽ ആണ് കൊച്ചി ആസ്ഥാനമാക്കി ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷൻസ് 'ആദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി എഞ്ചിനീയേഴ്സ്' സ്ഥാപിക്കുന്നത്. വിദ്യാർത്ഥികളെ അവരുടെ അഭിരുചിക്കനുസരിച്ചുള്ള വിവിധത തരം പ്രാക്ടിക്കൽ അടിസ്ഥാനപരമായ ടെക്നിക്കൽ കോഴ്സുകൾ പഠിപ്പിച്ചു ഹൈ സാലറിയുള്ള ഓയിൽ ആൻഡ് ഗ്യാസ്, കൺസ്ട്രക്ഷൻ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്‍റേഷന്‍, മെക്കാനിക്കൽ, MEP, ഓട്ടോമൊബൈൽ, പ്രൊഡക്ഷൻ എന്നീ മേഖലകളിലെ വിവിധതരം ജോലികൾ നേടുവാൻ പ്രാപ്തരാക്കുന്നു ഈ സ്ഥാപനം.
2019 ൽ മാനേജ്മന്‍റ് കോഴ്സുകൾക്ക് വേണ്ടി 'ആദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്‍റ് സ്റ്റഡീസ് ' എന്ന മാനേജ്മന്‍റ് വിഭാഗവും ആരംഭിച്ചു. ലോജിസ്റ്റിക്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ബിസിനസ് മാനേജ്മന്‍റ്, അക്കൗണ്ടിംഗ് മുതലായ കോഴ്സുകളാണ് മാനേജ്മെന്‍റ് സെക്ഷൻ വഴി വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഓരോ വർഷവും 3500 ൽ അധികം വിദ്യാർത്ഥികളാണ് സ്ഥാപനത്തിൽ നിന്നും കോഴ്സുകൾ പൂർത്തിയാക്കി വിവിധ മേഖലകളിൽ ജോലിയിൽ പ്രേവേശിക്കുന്നത്. JAIN യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ദുബായ് മുതലായ പ്രേമുഖ യൂണിവേഴ്സിറ്റികളുടെ അംഗീകാരത്തോടു കൂടിയുള്ള കോഴ്സും ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നുണ്ട്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി 5 ബ്രാഞ്ചുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ളത്.