ജീവനക്കാര്‍ക്ക് ഒരു കോടിയിലധികം രൂപയുടെ സമ്മാനങ്ങളുമായി എ. എം മോട്ടോര്‍സ്
രണ്ടാംഘട്ടത്തില്‍ പുരസ്കാരത്തിന് അര്‍ഹരായവര്‍ക്കുള്ള ആദരം ഡിസംബര്‍ 15 ന് മലപ്പുറം എ എം മോട്ടേഴ്സില്‍ വെച്ച് നടക്കും.
22ാം വാര്‍ഷികത്തോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് ഒരു കോടിയിലധികം രൂപയുടെ സമ്മാനങ്ങളുമായി എ എം മോട്ടോര്‍സ്. ആദ്യഘട്ടത്തില്‍ 20 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നല്‍കിയതെങ്കില്‍ പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള രണ്ടാംഘട്ടത്തില്‍ 35 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നല്‍കുന്നത്.
ആദ്യഘട്ടത്തില്‍ 160 സ്മാര്‍ട്ട് വാച്ചുകളും 175 എയര്‍പോഡുകളുമായിരുന്നു ജീവനക്കാര്‍ക്കുള്ള സമ്മാനം. രണ്ടാംഘട്ടത്തില്‍ 75 ജീവനക്കാര്‍ക്ക് ആപ്പിള്‍ ഐ ഫോണുകളാണ് നല്‍കുന്നത്. സര്‍വീസ് അഡ്വൈസര്‍മാര്‍, മെക്കാനിക്കുകള്‍, പെയിന്‍റേഴ്സ്, ടിങ്കേഴ്സ്, കസ്റ്റമര്‍കെയര്‍ എക്സിക്യൂട്ടീവുമാര്‍ എന്നിവരില്‍ നിന്ന് മികവു പുലര്‍ത്തിയവരും സംതൃപ്ത ഉപഭോക്താക്കള്‍ എന്ന മാനേജ്മെന്‍റ് ലക്ഷ്യത്തിനൊപ്പം നില്‍ക്കുകയും ചെയ്ത ജീവനക്കാരാണ് പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ പുരസ്കാരത്തിന് അര്‍ഹരായവര്‍ക്കുള്ള ആദരം ഡിസംബര്‍ 15 ന് മലപ്പുറം എ എം മോട്ടേഴ്സില്‍ വെച്ച് നടക്കും. തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ജീവനക്കാര്‍ക്കുള്ള ഉപഹാരങ്ങള്‍ കൈമാറും.
ഈ സാമ്പത്തിക വര്‍ഷത്തില്‍ മികവ് പുലര്‍ത്തുന്ന ജീവനക്കാര്‍ക്കുള്ള പുരസ്കാരമാണ് മൂന്നാംഘട്ടത്തില്‍ നല്‍കുന്നത്. ഹോണ്ട ഡിയോ സ്കൂട്ടര്‍, ഹോണ്ട സിഡി 110 ബൈക്ക്, ഗോള്‍ഡ് കോയിനുകള്‍, ലാപ്ടോപ്പുകള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയായിരിക്കും മൂന്നാംഘട്ടത്തില്‍ സമ്മാനമായി നല്‍കുന്നത്.
ഏറ്റവും കൂടിയ കസ്റ്റമര്‍ സാറ്റിസ്‍ഫാക്ഷനുള്ള മാരുതി സുസുക്കിയുടെ ദേശീയ അവാര്‍ഡ് കഴിഞ്ഞ എട്ടുവര്‍ഷമായി എ. എം മോട്ടോര്‍സിനാണ്. മികച്ച തൊഴിലന്തരീക്ഷ പ്രവര്‍ത്തന മികവിന് തുടര്‍ച്ചയായി രണ്ടുവര്‍ഷം കേരള സര്‍ക്കാരിന്‍റെ രജത, സുവര്‍ണ പുരസ്കാരങ്ങള്‍ക്കും എം എം മോട്ടോര്‍സ് മാനേജ്മെന്‍റ് അര്‍ഹരായിട്ടുണ്ട്.
നന്ദകുമാര്‍ (Senior DGM, Service), മുസ്തഫ പി (DGM, Admin), നൌഷാദ് കെ.പി (AGM, Service), ഫസല്‍ റഹ്മാന്‍ (DGM, HR), സീതി ഫര്‍ഹാദ് (Senior Marketing Head) എന്നിവര്‍ പ്രസ് മീറ്റില്‍ സന്നിഹിതരായിരുന്നു.