സിഎംഎ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോടിയുടെ സ്കോളര്‍ഷിപ്പുമായി കാറ്റലിസ്റ്റ്
സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം, കാറ്റലിസ്റ്റിന്‍റെ കണ്ണൂര്‍, വടകര സെന്‍ററുകളില്‍ സിഎംഎ ഫൗണ്ടേഷന്‍ കോഴ്സിന് ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ണമായും സൗജന്യമായിരിക്കും
ഈ വര്‍ഷം പ്ലസ്ടു കഴിഞ്ഞ, സിഎംഎ ഒരു കരിയറായി എടുത്ത് തുടര്‍പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് കാറ്റലിസ്റ്റ് എഡ്യുക്കേഷന്‍. പുതിയ സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം, കാറ്റലിസ്റ്റിന്‍റെ കണ്ണൂര്‍, വടകര സെന്‍ററുകളില്‍ സിഎംഎ ഫൗണ്ടേഷന്‍ കോഴ്സിന് ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ണമായും സൗജന്യമായിരിക്കും. കഴിഞ്ഞ രണ്ട് വര്‍ഷം തുടര്‍ച്ചയായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൌണ്ട്സ് ഓഫ് ഇന്ത്യയുടെ നമ്പര്‍ വണ്‍ ആര്‍ഒസി അവാര്‍ഡ് കരസ്ഥമാക്കിയ വിദ്യാഭ്യാസ സ്ഥാപനമാണ് കാറ്റലിസ്റ്റ് എഡുക്കേഷന്‍.
സി.എ, സി.എം.എ, സി.എസ് എന്നിവയാണ് കൊമേഴ്സ് ഐച്ഛിക വിഷയമായെടുത്ത് പഠനം തുടരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പിന്തുടരുന്ന പ്രൊഫഷണല്‍ കോഴ്‍സുകള്‍. പ്ലസ്ടു കഴിഞ്ഞ, സിഎംഎയില്‍ ഒരു കരിയര്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് എല്ലാ വര്‍ഷവും എന്നപോലെ ഈ വര്‍ഷവും കാറ്റലിസ്റ്റ് എഡ്യുക്കേഷന്‍ സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പാണ് കാറ്റലിസ്റ്റ് സിഎംഎ വിദ്യാര്‍ത്ഥികള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. 400 കുട്ടികള്‍ക്ക് തികച്ചും ഫ്രീ ആയി സിഎംഎ ഫൌണ്ടേഷന്‍ ലെവല്‍ പൂര്‍ത്തിയാക്കാം.
കാറ്റലിസ്റ്റിലെ കോഴ്സുകള്‍ സിഎംഎ മാത്രം കേന്ദ്രീകരിച്ചായതുകൊണ്ട് ആ രംഗത്ത് കരിയര്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഒരു വഴികാട്ടിയാണ് ഈ സ്ഥാപനം. നിലവില്‍ കണ്ണൂരും വടകരയിലും കോഴിക്കോടും കാറ്റലിസ്റ്റിന് കാമ്പസുകളുണ്ട്. ആയിരത്തിന് മുകളില്‍ വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും കാറ്റലിസ്റ്റില്‍ സിഎംഎക്ക് പഠിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൌണ്ട്സ് ഓഫ് ഇന്ത്യയുടെ അംഗീകൃത ആര്‍ഒസി സെന്‍റര്‍ കൂടിയാണ് കാറ്റലിസ്റ്റ് എഡുക്കേഷന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 75 93 966 664