പഠനം വിദേശത്താക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി എജ്യുനെക്സ്റ്റ്

മീഡിയവണ്‍-എജുനെക്സ്റ്റ്‌ പ്രോഗ്രാം പി.ടി.എ. റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

Update: 2023-07-04 10:56 GMT
By : Web Desk
Advertising

വിദ്യാര്‍ഥികള്‍ക്ക്‌ വിദേശ പഠനസാധ്യതകളെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കുന്ന മീഡിയവണ്‍ എജുനെക്സ്സ്‌ പ്രോഗ്രാം കോഴിക്കോട്ട്‌ നടന്നു. ആന്‍ഫില്‍ഡ്‌ സ്തഡി എബ്രോഡുമായി സഹകരിച്ചാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ഹൈലൈറ്റ്‌ ബിസിനസ്‌ പാര്‍ക്കില്‍ നടന്ന പരിപാടി പി.ടി.എ. റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഴയ കാലത്തുനിന്ന്‌ വ്യത്യസ്തമായി വിദേശത്ത്‌ നിരവധി പഠനസാധ്യതകൾ തുറന്നുകിടക്കുകയാണെന്നും കൃതൃമായ മാര്‍ഗനിര്‍ദേശമാണ്‌ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങളിലെ പഠനത്തെയും തൊഴില്‍സാധ്യതകളെയും കുറിച്ച്‌ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സംശയങ്ങള്‍ക്ക്‌ ഉത്തരം നൽകുകയാണ്‌ മീഡിയവൺ എജുനെക്സ്സിന്‍റെ ലക്ഷ്യം. സ്പോട്ട്‌ പ്രൊഫൈല്‍ അസസ്മെന്‍റ് വഴി വിദേശ യൂനിവേഴ്‌സിറ്റികളില്‍നിന്ന്‌ ഓഫര്‍ലെറ്റര്‍ സ്വന്തമാക്കാനുള്ള അവസരവും എജുനെക്സ്സിലുണ്ടായിരുന്നു. പരിപാടിയില്‍ നിരവധി വിദ്യാര്‍ഥികൾ കൗണ്‍സിലിംഗിനെത്തി. മീഡിയവൺ സീനിയര്‍ മാനേജര്‍ കമ്യൂണിക്കേഷന്‍ പി.ബി.എം. ഫര്‍മീസ്‌, ഡിജിറ്റല്‍ മീഡിയ സൊലൂഷന്‍ അസി. ജനറല്‍ മാനേജര്‍ ഹസ്നൈന്‍ അഹമ്മദ്‌ എന്നിവര്‍ പങ്കെടുത്തു. ആന്‍ഫീല്‍ഡ്‌ സ്റ്റഡി അബ്രോഡിന്‍റെ ഫൗണ്ടറും സിഇഒയുമായ നസീഫ്, ആന്‍ഫീല്‍ഡ് തൃശൂര്‍ ബ്രാഞ്ച് ഡെവലപ്പ്മെന്‍റ് മാനേജര്‍ അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ് കൗണ്‍സിലിംഗിന് നേതൃത്വം നല്‍കി.

Full View


Tags:    

By - Web Desk

contributor

Similar News