വിദേശപഠനം ഇനി സ്വപ്നമല്ല; മീഡിയവണ്‍-നോര്‍ക്ക EDUNEXT സെമിനാര്‍ നാളെ കോഴിക്കോട്

ടാഗോര്‍ സെന്‍റിനറി ഹാളില്‍ രാവിലെ 10 മണിമുതലാണ് സെമിനാര്‍.

Update: 2022-06-20 08:45 GMT
By : Web Desk
Advertising

മീഡിയവണ്‍-നോര്‍ക്ക EDUNEXT സെമിനാര്‍ നാളെ കോഴിക്കോട്. ടാഗോര്‍ സെന്‍റിനറി ഹാളില്‍ രാവിലെ 10 മണിമുതലാണ് സെമിനാര്‍. വിദേശ സർവകലാശാലകളുടെ സ്റ്റാളുകൾ, മാർഗനിർദേശക്ലാസ്സുകളുമായി കരിയർ കൺസൾട്ടന്‍റുമാര്‍, വിദഗ്ദ്ധരുമായുള്ള മുഖാമുഖം, വിദേശത്തെ മലയാളി വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍, സംശയനിവാരണത്തിനായി നോര്‍ക്ക പ്രതിനിധിയുടെ സജീവസാന്നിധ്യം എന്നിങ്ങനെയായിരിക്കും സെമിനാറിന്‍റെ വിവിധ സെഷനുകള്‍. വിദേശ യൂണിവേഴ്സിറ്റികളിലേക്ക് സ്പോട്ട് അഡ്മിഷനും അവസരമുണ്ടായിരിക്കും.

പ്ലസ്ടു കഴിയുന്നതോടുകൂടിതന്നെ ഉന്നതപഠനം വിദേശത്താവണമെന്ന് ആഗ്രഹിക്കുന്ന തലമുറയാണ് വളര്‍ന്നുവരുന്നത്. മികച്ച വിദ്യാഭ്യാസവും നല്ല ജോലിയുമാണ് ഇന്നത്തെ തലമുറയുടെ ലക്ഷ്യം. നല്ല കോളേജും നല്ല കോഴ്സും തെരഞ്ഞെടുക്കുന്നതെങ്ങനെ എന്നതാണ് വിദ്യാര്‍ത്ഥികളെ കുഴക്കുന്നത്. അതുപോലെ തന്നെ പഠനത്തിനാവശ്യമായ ചെലവ് എങ്ങനെ കണ്ടെത്തുമെന്നതും വിദ്യാര്‍ത്ഥികള്‍ക്ക് ബാധ്യതയാകുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ഇത്തരം ആശങ്കകള്‍ക്കുമെല്ലാമുള്ള ഉത്തരമായിരിക്കും മീഡിയവണ്‍ നോര്‍ക്ക EDUNEXT സെമിനാര്‍.

പ്രമുഖ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ക്കൈസ് സ്റ്റഡി എബ്രോഡിന്‍റെ സഹകരണത്തോടെയായിരിക്കും ഈ സൌജന്യ സെമിനാര്‍. വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ററാക്ടീവ് സെക്ഷനുകളും സെമിനാറിന്‍റെ ഭാഗമായി ഉണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫോണ്‍:

9567969300

9567831700

Full View


 

Tags:    

By - Web Desk

contributor

Similar News