ഈ ഓണം ബെൻസ് ഓണം; ​ഗോപുനന്തിലത്ത് ജി മാർട്ടിൽ സമ്മാനപ്പെരുമഴ

ബെൻസാ ബെൻസാ ഓഫറിൽ ഒരു ഭാ​ഗ്യശാലിക്ക് ബെൻസ് കാറും അഞ്ചുപേർക്ക് മാരുതി എസ്-പ്രെസോ കാറും സമ്മാനം ലഭിക്കും

Update: 2024-09-03 06:28 GMT
Editor : geethu | Byline : Web Desk
Advertising

ചിങ്ങം തുടങ്ങി, ഓണം വരവറിയിച്ചു, ഇനി ആഘോഷങ്ങളുടെ കാലമാണ്. ഈ ഓണം കളറാക്കാൻ വിപണിയും ഒരുങ്ങി കഴിഞ്ഞു. ഓണത്തിന്റെ മാറ്റു കൂട്ടുന്നതിന് ​ഗോപു നന്തിലത്ത് ജി മാർട്ടും കച്ചക്കെട്ടി ഇറങ്ങിയിരിക്കുകയാണ്. മലയാളികൾക്ക് ഇത്തവണ ഓണം ഓഫറുകൾക്കൊപ്പം ആഘോഷിക്കാം. നിങ്ങളുടെ അടുത്തുള്ള ​ഗോപു നന്തിലത്ത് ജി മാർട്ടിൽ നിന്ന് പർച്ചേസ് ചെയ്താൽ കോടി രൂപയുടെ സമ്മാനങ്ങൾ സ്വന്തമാക്കാനാണ് അവസരം.

മിക്സി, ​ഗ്രൈൻഡർ, ഫ്രിഡ്ജ്, സ്മാർട്ട് ഫോൺ, വാഷിങ് മെഷീൻ, എ.സി. തുടങ്ങി എന്ത് പർച്ചേസ് ചെയ്താലും ഒരു മെഴ്സിഡസ് ബെൻസ് കാറാണ് ഒരു ഭാ​ഗ്യശാലിക്ക് ലഭിക്കാൻ പോകുന്നത്.

ഇത്തവണത്തെ ഓണം സീസണിൽ എല്ലാ പർച്ചേസുകൾക്കും ഉറപ്പായ ഡിസ്കൗണ്ട് ലഭിക്കും. ​ഗൃഹോപകരണങ്ങൾക്കും മറ്റും 70% വരെയാണ് ഓഫർ. മാത്രമല്ല, ​ഗോപു നന്തിലത്ത് ജി മാർട്ട് നൽകുന്ന ബെൻസാ ബെൻസാ ഓഫറിലാണ് മെഴ്സിഡസ് ബെൻസ് കാർ സമ്മാനമായി നൽകാൻ പോകുന്നത്. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേർക്ക് മാരുതി എസ്-പ്രെസോ കാറുകളാണ് സമ്മാനമായി ലഭിക്കുക. ഇതിനായി ഉപഭോക്താക്കൾ ​ഗോപു നന്തിലത്ത് ജി മാർട്ടിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഷോറൂമിലെ ബോക്സിൽ നിക്ഷേപിക്കണം.




ബ്രാൻഡുകൾ നൽകുന്ന ഓഫറുകൾക്ക് പുറമേയാണ് ​ഗോപു നന്തിലത്ത് ജി മാർട്ട് തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്ന ഓഫറുകൾ. സ്മാർട്ട് ടിവികൾക്ക് 70% വരെയും വാഷിങ് മെഷീനുകൾക്ക് 50% വരെയും റെഫ്രിജറേറ്റുകൾക്ക് 40% വരെയും ഓവനുകൾക്ക് 35% വരെയും ഓഫറുകൾ ലഭിക്കും. ക്രോക്കറി, ആക്സസറീസ്, സ്മോൾ അപ്ലെയൻസുകൾ, കിച്ചൺ അപ്ലെയൻസുകൾ എന്നിവയ്ക്കെല്ലാം ഉറപ്പായ ഡിസ്കൗണ്ടുണ്ട്. ഉപഭോക്താക്കൾ‌ക്ക് ഇഷ്ടമുള്ള ഉത്പന്നങ്ങൾ വാങ്ങാൻ കാത്തിരിക്കുകയും വേണ്ട. ആകർഷകമായ ഇ.എം.ഐ., ക്യാഷ്ബാക്ക് ഓഫർ, എക്സ്ചേഞ്ച് ഓഫർ എന്നിവയെല്ലാം ലഭ്യമാണ്.

നന്തിലത്തിന്റെ ഉറപ്പ്

40 വർഷത്തിന് മുകളിലെ പരിചയസമ്പത്തും ​ഗൃഹോപകരണ വിപണനത്തിലെ ആഴത്തിലുള്ള അറിവുമാണ് ​​ഗോപു നന്തിലത്ത് ജി മാർട്ടിനെ മലയാളികളുടെ വീട്ടിലെ സ്വന്തം ബ്രാൻഡാക്കി മാറ്റിയത്. ഇടനിലക്കാരില്ലാതെ കമ്പനികളിൽ നിന്ന് നേരിട്ട് പർച്ചേസ് ചെയ്യുന്നതിനാൽ അന്താരാഷ്ട്ര നിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് വാങ്ങിക്കാൻ പറ്റും.

മികച്ച ഓഫറുകൾ നൽകാനുള്ള കാരണവും ഇതു തന്നെയാണ്. മികച്ച ​ഗുണനിലനാരമുള്ള ഉത്പന്നങ്ങൾ വിലക്കുറവിൽ നൽകാൻ സാധിച്ചതോടെയാണ് കേരളത്തിന്റെ പ്രിയ ബ്രാൻഡായി ​ഗോപു നന്തിലത്ത് ജി മാർട്ട് വളർന്നത്.

ഇന്ന് 51ൽ പരം ശാഖകളുമായി കേരളത്തിൽ എല്ലാ ജില്ലകളിലുമായി വ്യാപിക്കാൻ ​ഗോപു നന്തിലത്തിനെ പ്രാപ്തമാക്കിയത് ഉപഭോക്താക്കൾക്കുള്ള വിശ്വസ്തതയും ഉറപ്പുമാണ്. ഉത്പന്നങ്ങൾക്ക് കേടുപാടുകൾ പറ്റിയാൽ നൽകുന്ന ആഫ്റ്റർ സെയിൽസ് സർവീസ്, വാഷിങ് മെഷീൻ, റെഫ്രിജറേറ്റർ, കിച്ചൺ അപ്ലെയൻസ്, സ്മാർട്ട് ഫോൺ, ലാപ് ടോപ് എന്നിവയുടെ അതിവിപുലമായ കളക്ഷൻ എല്ലാം കൂടി ചേരുന്ന ഒറ്റയിടമാണ് നന്തിലത്ത് ജി മാർട്ട്.

കഴിഞ്ഞ 40 വർഷമായി ഉപഭോക്താക്കൾ നൽകുന്ന പിന്തുണയും സഹകരണവുമാണ് തങ്ങളുടെ വിജയത്തിന് പിന്നില്ലെന്ന് ​ഗോപു നന്തിലത്ത് ജി മാർട്ട് പറയുന്നു.


Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News