ടോംപ്കോ സംസം ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു
ഷോറൂമിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു
മുപ്പത്തിയഞ്ചുവർഷത്തെ സുവർണ പാരമ്പര്യമുള്ള കണ്ണൂർ ബാങ്ക് റോഡിലെ ടോംപ്കോ സംസം ജ്വല്ലറിയുടെ നവീകരിച്ച വിശാലമായ ഷോറൂമിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ പി.സി.മൂസ, പാർട്ണർമാരായ ടി.കെ.അസീസ്, ടി.കെ.നസീർ, ടി.കെ.മുനീർ എന്നിവര്‍ സന്നിഹിതരായിരുന്നു.
കണ്ണൂർ ബാങ്ക് റോഡിലെ ടോംപ്കോം സംസം ജ്വല്ലറിയുടെ നവീകരിച്ച വിശാലമായ ഷോറൂമിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു. മാനേജിംഗ് ഡയറക്ടർ പി.സി.മൂസ, പാർട്ണർമാരായ ടി.കെ.അസീസ്, ടി.കെ.നസീർ, ടി.കെ.മുനീർ എന്നിവർ സമീപം.
വിവാഹ പർച്ചേസുകൾക്ക് ഇതുവരെ ആരും നൽകാത്ത ഓഫറുകളാണ് ടോപ്കോ സംസം ജ്വല്ലറി ഇത്തവണ ഒരുക്കിയിരിക്കുന്നത്. വിവാഹ പർച്ചേസുകൾക്കളില് ആന്റിക് ആഭരണങ്ങൾ ഒഴികെ മറ്റെല്ലാ സ്വര്‍ണാഭരണങ്ങളും ഒരു ശതമാനം പണിക്കൂലിയിൽ സ്വന്തമാക്കാം. ഉപഭോക്താക്കൾക്കായി സമൃദ്ധി സ്വർണനിക്ഷേപപദ്ധതിയുമുണ്ട്. ബ്രാൻഡഡ് വാച്ചുകൾക്കും 25 ശതമാനം വരെ ഓഫറുകൾ ലഭ്യമാണ്. സ്വർണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും അതിവിപുലമായ ട്രെൻഡി കളക്ഷൻസാണ് നവീകരിച്ച ടോപ്കോ സംസം ജ്വല്ലറിയിൽ ഒരുക്കിയിരിക്കുന്നത്.