പ്ലസ്ടുവിനും ഡിഗ്രിക്കും ശേഷം എന്ത്; മീഡിയവണ്‍ വെബിനാര്‍ ഇന്ന്

Triple i commerce academyയുടെ സഹകരണത്തോടെ നടത്തുന്ന വെബിനാര്‍ രാവിലെ 11.30 നാണ്.

Update: 2023-04-16 01:52 GMT
By : Web Desk
Advertising

പ്ലസ്ടുവിനും ഡിഗ്രിക്കും ശേഷം എന്ത് പഠിക്കണം, ഏത് കോഴ്സ് എടുക്കണം, എവിടെ ചേരണം എന്നൊക്കെ നൂറ് സംശയങ്ങളാണ് എല്ലാ കാലത്തും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും. വിദ്യാര്‍ത്ഥിയുടെ താത്പര്യമോ അഭിരുചിയോ മനോഭാവമോ വിലയിരുത്താതെ മുതിര്‍ന്നവരുടെ ആഗ്രഹത്തിന് പിറകെ പോകാന്‍ ഇനിയുള്ള കാലത്തെങ്കിലും നമ്മുടെ കുട്ടികള്‍ നിര്‍ബന്ധിതരാകരുത്.

ഉപരിപഠന മേഖലയില്‍ കുട്ടികളുടെ താത്പര്യത്തിന് അനുസരിച്ചുള്ള കോഴ്സുകള്‍ വേണം തെരഞ്ഞെടുക്കാന്‍. മാത്രമല്ല, കോഴ്സ് പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള തൊഴില്‍, കരിയര്‍ സാധ്യതകളെകുറിച്ചും അറിഞ്ഞിരിക്കണം. ചുരുക്കത്തില്‍ എല്ലാം അറിഞ്ഞുവേണം നമ്മുടെ കുട്ടികള്‍ ഒരു കരിയര്‍ തെരഞ്ഞെടുക്കാന്‍.


ഉപരിപഠനവുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടിയാണ് ഇന്നത്തെ മീഡിയവണ്‍ സൗജന്യ വെബിനാര്‍. കരിയര്‍ കണ്‍സള്‍ട്ടിംഗ് രംഗത്തെ വിദഗ്ധര്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായെത്തും. Triple i commerce academyയുടെ സഹകരണത്തോടെ നടത്തുന്ന വെബിനാര്‍ രാവിലെ 11.30 നാണ്.

മീഡിയവണിന്‍റെ ഫെയ്‍സ്ബുക്ക് പേജില്‍ വെബ്ബിനാറിന്‍റെ തത്സമയ പ്രക്ഷേപണം ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9020123466 എന്ന നമ്പറില്‍ ബന്ധപ്പെടാം

Webinar Registration Form

https://forms.gle/RXawEoHbDFVC83ah6

Tags:    

By - Web Desk

contributor

Similar News