വിജയ് ബ്രാൻഡ്; പേര് മാറ്റുന്നില്ലെന്ന് മൂലൻസ് ​ഗ്രൂപ്പ്

വിജയ് ബ്രാൻഡ് ഇനി മറ്റൊരു പേരിലായിരിക്കും അറിയപ്പെടുക എന്ന തരത്തിൽ നടക്കുന്നത് തെറ്റായ പ്രചരണമെന്ന് മൂലൻസ് ​ഗ്രൂപ്പ്

Update: 2024-07-19 11:50 GMT
Editor : geethu | Byline : Web Desk
Advertising

വിജയ് മസാല ബ്രാൻഡിന്റേത് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന പരസ്യങ്ങളും മറ്റും അടിസ്ഥാനരഹിതമാണെന്ന് മൂലൻസ് ഇന്റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ്.

വിജയ് ബ്രാൻഡ് ഇനി മറ്റൊരു പേരിലായിരിക്കും അറിയപ്പെടുക എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും പരസ്യങ്ങൾ പ്രചരിച്ചിരുന്നു. ഒരു സിനിമാതാരത്തിന്റെ ചിത്രം അടക്കം ഉപയോ​ഗിച്ചാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്. എന്നാൽ ഇത്തരം പരസ്യങ്ങളും പ്രചരണങ്ങളും അസംബന്ധവും അടിസ്ഥാന​രഹിതവുമാണെന്ന് വിജയിയുടെ മാതൃകമ്പനിയായ മൂലൻസ് ഇന്റർനാഷണൽ എക്സിം ലിമിറ്റഡ് അറിയിച്ചു.

ഇന്ത്യൻ ബ്രാൻഡായ വിജയ് ബ്രാൻഡിന്റെ പേരും ലോ​ഗോയും സൗദി അറേബ്യയിൽ എസ്എഐപി (SAIP)യിൽ ട്രേഡ് മാർക്ക് നിയമം അനുസരിച്ച് മൂലൻസ് ഇന്റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ​ഗുണമേന്മ കൊണ്ടും വിലക്കുറവ് കൊണ്ടും ശ്രദ്ധേയമായ വിജയ് കഴിഞ്ഞ 40 വർഷമായി സൗദി അറേബ്യയിലെ ഇന്ത്യക്കാരുടെ വിശ്വസ്തമായ ബ്രാൻഡാണ്.

വിജയ് ബ്രാൻഡ് വിപണിയിൽ മാറ്റമില്ലാതെ തുടരുമെന്ന് മൂലൻസ് ​ഗ്രൂപ്പ് പറഞ്ഞു. വിജയ് ബ്രാൻഡിന്റെ സ്വീകാര്യതയും പ്രശസ്തിയും മുതലെടുക്കാനും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും ചിലർ ശ്രമിക്കുകയാണ്. ഇതിന്റെ മറവിൽ പുതിയ ബ്രാൻഡ് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മൂലൻസ് ​ഗ്രൂപ്പ് പറഞ്ഞു. ഇതിനെതിരേ നിയമനടപടികൾ സ്വീകരിച്ചതായും കമ്പനി അറിയിച്ചു.

1985ൽ ദേവസ്സി മൂലൻ സ്ഥാപിച്ച മൂലൻസ് ​ഗ്രൂപ്പിന്റെ കയറ്റുമതി വിഭാ​ഗമാണ് മൂലൻസ് ഇന്റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ്. വിജയ് ബ്രാൻഡിന്റെ കീഴിൽ സു​ഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ, അച്ചാറുകൾ, അരിപ്പൊടികൾ മറ്റു കേരള-ഇന്ത്യൻ ഭക്ഷ്യ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News