പാളുന്ന സോളോ യാത്ര
ഗുജറാത്തിലും ഹിമാചലിലും അത്യുത്സാഹത്തോടെയാണ് ആപ് പോരിനിറങ്ങിയത്. ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനെക്കാള്‍ ആളും ആര്‍ഭാടവും അവര്‍ക്കായിരുന്നു എന്നു വരെ നീരീക്ഷകര്‍ വിലയിരുത്തി. ദിവസങ്ങളോളം കെജ്രിവാള്‍ ഈ സംസ്ഥാനങ്ങളില്‍ വന്നു താമസിച്ചു. പക്ഷെ, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍, ആളുകള്‍ കുറ്റപ്പെടുത്തിയ പോലെ ബി.ജെ.പിയുടെ ബി ടീം ആയി നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ മാത്രമേ അവര്‍ക്ക് സാധിച്ചുള്ളൂ. | Looking Around
അരവിന്ദ് കെജ്രിവാള്‍ എന്ന നേതാവിന്റെ മാത്രം പ്രഭാവത്തില്‍ വളര്‍ന്ന പാര്‍ട്ടിയാണ് ആപ് എന്ന് പറഞ്ഞാല്‍ ഒരാള്‍ക്കും നിഷേധിക്കാനാകില്ല. ആദര്‍ശം പേറുന്ന മറ്റ് പല നേതാക്കളും ഒപ്പം ഉണ്ടായിരുന്നെങ്കിലും, ഇന്നത്തെ കോര്‍പറേറ്റ് ലോകത്തെ തന്ത്രങ്ങള്‍ അറിയുന്ന ആപ്പ് നേതൃത്വം, പാര്‍ട്ടിയെ വളര്‍ത്താന്‍ ആ ഒരു ഒറ്റ പേരിലേക്ക് ജനങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ബിസിനസ്സ് രംഗത്തു വ്യക്തി പ്രഭാവത്തിന്റെ പ്രവണത സ്ഥാപനത്തിന്റെ വളര്‍ച്ചക്കും, പരസ്യത്തിനും, മുതലെടുത്തു വളരുന്ന കാഴ്ച നാം ബില്‍ഗേറ്റ്‌സ് മുതല്‍ യൂസഫലി വരെ കാണുന്നതാണല്ലോ. ഡല്‍ഹി എന്ന ഒരു പട്ടണ-സംസ്ഥാനത്ത് ഈ തന്ത്രം വന്‍വിജയമായി മാറി. ഡല്‍ഹിയിലെ ജനങ്ങള്‍ ഊഴങ്ങള്‍ പിന്നെയും കൊടുത്തപ്പോള്‍, അവര്‍ക്കത് മറ്റ് സംസ്ഥാനങ്ങളിലേക്ക് വളരാനുള്ള പ്രോത്സാഹനമായി. ഡല്‍ഹിയിലെ വളര്‍ച്ചക്ക് ഒപ്പം കൂടിയ പഞ്ചാബില്‍ നിന്നുള്ള നേതാക്കളെ കൂടെ നിറുത്തി ആ സംസ്ഥാനവും പിടിച്ചപ്പോള്‍, കെജ്രിവാള്‍ ഫോര്‍ പി.എം എന്ന മുദ്രാവാക്യത്തിന് ശക്തിയേറി.
കേരളത്തിലും ആപ്പിന് നല്ലൊരു നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല, ഉത്തരേന്ത്യയില്‍ ആപ് എടുത്ത ഹിന്ദുത്വ അജണ്ട കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഭാഷാ സംസ്‌കാര മതില്‍ക്കെട്ടുകള്‍ ഹിന്ദി പറഞ്ഞു കവച്ചുവെക്കാം എന്ന ധാരണയും അവര്‍ക്ക് വേണ്ട. ഇവരെക്കാള്‍ മുമ്പ് വന്ന ബി.ജെ.പി പോലും ആ കടമ്പ ഇപ്പോഴും കടന്നിട്ടില്ല എന്നോര്‍ക്കാണം.
സ്വാതന്ത്ര്യ സമരകാലം മുതല്‍ക്ക് തന്നെ രാഷ്ട്രീയ സംഘടനകളെ മുന്‍നിറുത്തിയുള്ള പ്രവര്‍ത്തനത്തേക്കാള്‍ നേതാക്കളെ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇന്ത്യന്‍ ജനത അറിഞ്ഞിട്ടുള്ളത്. സ്വാതന്ത്ര്യാനന്തരം ഇതിന് മാറ്റങ്ങള്‍ വന്നത് നേതാക്കളുടെ എണ്ണത്തിലുള്ള കുറവില്‍ മാത്രമാണ്. ആരോഗ്യകരമായ ചര്‍ച്ചകള്‍ കുറഞ്ഞതോടെ, ഒന്നിച്ചുള്ള നേതൃത്വങ്ങള്‍ കുറഞ്ഞു ഒരൊറ്റ നേതാവിലേക്ക് കാര്യങ്ങള്‍ മാറി വന്നു. കോണ്‍ഗ്രസ്സില്‍ നിന്നാണ് സ്വാഭാവികമായും ഇത്തരം തുടക്കങ്ങള്‍ ഉണ്ടായതെങ്കിലും, പിന്നീട് ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ പച്ചപിടിച്ച പാര്‍ട്ടികളെല്ലാം തന്നെ അവയിലെ നേതാക്കന്മാരുടെ പ്രഭാവത്തില്‍ വളര്‍ന്നവയാണ്. പല പാര്‍ട്ടികളും അവരവരുടെ നേതാക്കന്മാര്‍ക്കൊപ്പം ഇല്ലാതാകുന്ന കാഴ്ചകളും നാം കണ്ടപ്പോള്‍, മറ്റു ചില പാര്‍ട്ടികള്‍, നേതാക്കന്മാര്‍ കൂടുമാറിയതോടെയാണ് ഇല്ലാതായത്.
ഈയടുത്ത് കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അതുകൊണ്ട് തന്നെ അത്യുത്സാഹത്തോടെയാണ് ആപ് പോരിനിറങ്ങിയത്. ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനെക്കാള്‍ ആളും ആര്‍ഭാടവും അവര്‍ക്കായിരുന്നു എന്നു വരെ നീരീക്ഷകര്‍ വിലയിരുത്തി. ദിവസങ്ങളോളം കെജ്രിവാള്‍ ഈ സംസ്ഥാനങ്ങളില്‍ വന്നു താമസിച്ചു. പക്ഷെ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍, ആളുകള്‍ കുറ്റപ്പെടുത്തിയ പോലെ ബി.ജെ.പിയുടെ ബി ടീം ആയി നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ മാത്രമേ അവര്‍ക്ക് സാധിച്ചുള്ളൂ. തിരഞ്ഞെടുക്കപ്പെട്ട ആകെയുള്ള അഞ്ച് ഗുജറാത്ത് ആപ് എം.എല്‍.എമാര്‍ ബിജെപിയിലേക്ക് കൂറുമാറും എന്നു വരെ വാര്‍ത്തകള്‍ വന്നിരുന്നു. അതിന് മുന്‍പ് നടന്ന ഗോവ തിരഞ്ഞെടുപ്പിലും ഇത് തന്നെയായിരുന്നു സ്ഥിതി. ബി.ജെ.പിയെ അധികാരത്തിലേറ്റാന്‍ മറ്റ് പ്രതിപക്ഷ കക്ഷികളുടെ, പ്രത്യേകിച്ചു കോണ്‍ഗ്രസ്സിന്റെ, സാധ്യതക്ക് മങ്ങല്‍ വരുത്തുന്ന ഒരു 'വോട്ട് വെട്ടിയായി' മാത്രം മാറി ആപ്.
ഒരു കോസ്‌മോപോളിറ്റന്‍ സംസ്ഥാനമായ ഡല്‍ഹി പോലെയല്ല, തനതായ ഭാഷയും സംസ്‌കാരവുമുള്ള മറ്റ് സംസ്ഥാനങ്ങള്‍ എന്ന കാര്യം കെജ്രിവാളും സംഘവും മറന്നതല്ല, അധികാര ഭ്രമം കൂടിയപ്പോള്‍ അതൊക്കെ കണ്ടില്ലെന്ന് നടിച്ചതാണ്. ഡല്‍ഹിയും പഞ്ചാബും രാഷ്ട്രീയമായി കയറിയിറങ്ങി കിടക്കുന്ന മേഖലയാകയാല്‍, ഡല്‍ഹിക്കൊപ്പം പഞ്ചാബില്‍ അവര്‍ക്ക് ഒരു നേതൃത്വ നിരയുണ്ടായതും, മറ്റ് പാര്‍ട്ടികള്‍ അവരവരുടേതായ കാരണങ്ങള്‍ കൊണ്ട് തളര്‍ന്നതുമാണ് ആപ്പിന് ഗുണം ചെയ്തത്. ഗുജറാത്തില്‍ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അവര്‍ കണ്ടെത്തിയ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഗുജറാത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും സ്വീകരിച്ചില്ല എന്ന് മാത്രമല്ല, കെജ്രിവാളിന്റെ പ്രകടനങ്ങളില്‍ അദ്ദേഹം മറഞ്ഞു പോവുകയും ചെയ്തു.
അതത് നാടുകളില്‍ രാഷ്ട്രീയമായി അടുത്ത ബന്ധമില്ലാത്ത, രാഷ്ട്രീയ പ്രവര്‍ത്തന പരിചയമില്ലാത്ത, അഴിമതി കറ പുരളാത്ത, സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളെ തിരഞ്ഞു പിടിച്ചു പ്രദേശിക ഘടകങ്ങളെ നിര്‍മിക്കുന്ന രീതിയാണ് ആപ് പിന്തുടര്‍ന്ന് പോന്നിട്ടുള്ളത്. ഇത്തരം പുതിയ നേതാക്കളെ സംബന്ധിച്ചിടത്തോളം സാധാരണനിലയില്‍ ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തേക്ക് വരാന്‍ യാതൊരു സാധ്യതയും ഇല്ലാത്തവരാണ് തങ്ങള്‍ എന്ന ബോധ്യം നന്നായി ഉള്ളവരാണ്.
ഇതോടു കൂടി വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിനായി നോക്കി വച്ചിരുന്ന കര്‍ണ്ണാടക, കേരള സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ആപ് അങ്കലാപ്പിലായി. കര്‍ണ്ണാടകയില്‍ പട്ടണങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് കൂടുതലും, അതും മുന്‍ ബ്യുറോക്രാറ്റുകളുടെയും, ഐ.ടി മേഖലയില്‍ ഉള്ളവരുടെയും നേതൃത്വത്തില്‍. ഇവരില്‍ ആരെയും അവിടത്തെ ജനങ്ങള്‍ക്ക് പരിചയമില്ല എന്നത് മാത്രമല്ല, അവിടെയുള്ള പരമ്പരാഗത പാര്‍ട്ടികളുടെ ജനപിന്തുണക്ക് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല എന്ന കാര്യം ആപ് മനസ്സിലാക്കണം. മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍ വലിയ ജനപിന്തുണയുള്ള, പരിചയസമ്പത്തുള്ള രാഷ്ട്രീയ വ്യക്തിത്വങ്ങളാണ്. അതുകൊണ്ട്, പട്ടണങ്ങളിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ജനങ്ങള്‍ക്കിടയിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തെ വിശ്വസിച്ചു കോഴിക്കുഞ്ഞുങ്ങളുടെ കണക്കെടുക്കാതിരിക്കുകയാവും ആപ്പിന് നല്ലത്. കേരളത്തിലും ആപ്പിന് നല്ലൊരു നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല, ഉത്തരേന്ത്യയില്‍ ആപ് എടുത്ത ഹിന്ദുത്വ അജണ്ട കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഭാഷാ സംസ്‌കാര മതില്‍ക്കെട്ടുകള്‍ ഹിന്ദി പറഞ്ഞു കവച്ചുവെക്കാം എന്ന ധാരണയും അവര്‍ക്ക് വേണ്ട. ഇവരെക്കാള്‍ മുമ്പ് വന്ന ബി.ജെ.പി പോലും ആ കടമ്പ ഇപ്പോഴും കടന്നിട്ടില്ല എന്നോര്‍ക്കാണം. ഇന്ത്യയില്‍ തന്നെ ഏറ്റവും കെട്ടുറപ്പിലുള്ള മുന്നണി സംവിധാനമാണ് കേരളത്തിലുള്ളത് എന്ന പരമാര്‍ഥവും ശ്രദ്ധിക്കുക. ഇനി, പുതുതായി ഉയര്‍ന്നു വന്ന 20-20 പോലുള്ള ആശയങ്ങളുമായി കൈകോര്‍ത്താല്‍ തന്നെ, ഒന്നോ രണ്ടോ പഞ്ചായത്തില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട. ഇതിലെല്ലാം പുറമെ, സത്യസന്ധവും നീതിയുക്തവുമായ ഭരണം കാഴ്ചവയ്ക്കും എന്ന വാഗ്ദാനം നല്‍കി ഭരണത്തില്‍ കയറിയ കെജ്രിവാളിനെ കുറിച്ചു ഇങ്ങ് കേരളത്തില്‍ നിന്ന് നോക്കി കാണുന്ന ജനങ്ങള്‍ക്ക് സംശയങ്ങള്‍ അനവധിയുണ്ട്.
തമിഴ്നാട്ടില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ കമലഹാസന്റേയും, ഇറങ്ങി കയറിയ രജനികാന്തിന്റെയും സ്ഥിതിവിശേഷം കെജ്രിവാള്‍ പരിശോധിക്കുന്നത് നന്നായിരിക്കും. അവിടത്തെ സമൂഹത്തില്‍ ആരും തന്നെ അവരുടെ വ്യക്തിപരമായ പ്രതിബദ്ധതയെ ചോദ്യം ചെയ്യും എന്ന് തോന്നുന്നില്ല. എന്നിട്ടും രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തില്ലാതിരുന്ന ഒരു കൂട്ടം ആളുകളെ കൂട്ടി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ഇറങ്ങിയതിന്റെ ഫലം നമ്മള്‍ കണ്ടതാണ്.
അതുകൊണ്ട്, കെജ്രിവാളും കൂട്ടരും ഇന്ത്യയിലെ ജനങ്ങളെ ഇങ്ങനെ കുറച്ചു കാണരുത്, ആപ്പിന്റെ പ്രവര്‍ത്തന രീതികളുടെ ഉദ്ദേശ്യം ആരും മനസ്സിലാക്കുന്നില്ല എന്നും കരുതരുത്. അതത് നാടുകളില്‍ രാഷ്ട്രീയമായി അടുത്ത ബന്ധമില്ലാത്ത, രാഷ്ട്രീയ പ്രവര്‍ത്തന പരിചയമില്ലാത്ത, അഴിമതി കറ പുരളാത്ത, സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളെ തിരഞ്ഞു പിടിച്ചു പ്രദേശിക ഘടകങ്ങളെ നിര്‍മിക്കുന്ന രീതിയാണ് ആപ് പിന്തുടര്‍ന്ന് പോന്നിട്ടുള്ളത്. ഇത്തരം പുതിയ നേതാക്കളെ സംബന്ധിച്ചിടത്തോളം സാധാരണനിലയില്‍ ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തേക്ക് വരാന്‍ യാതൊരു സാധ്യതയും ഇല്ലാത്തവരാണ് തങ്ങള്‍ എന്ന ബോധ്യം നന്നായി ഉള്ളവരാണ്. ഇത്തരം 'ഇന്‍സ്റ്റന്റ് നേതാക്കള്‍', സംഘടനാ പാടവവും, താഴെക്കിടയിലുള്ള കേഡര്‍ സംവിധാനം കെട്ടിപ്പെടുത്ത് വളര്‍ന്നു വലുതാകാന്‍ മാത്രം ക്ഷമയും, തദ്ദേശീയ രാഷ്ട്രീയ ഗോദയില്‍ ഇറങ്ങി ദേഹത്ത് മണ്ണ് പുരളാന്‍ താല്‍പര്യവും ഇല്ലാത്തവരാണ്. അതുകൊണ്ട് ഇവരാരും തന്നെയും കൂട്ടരെയും ചോദ്യം ചെയ്യാന്‍ മുതിരില്ല എന്ന കാര്യം കെജ്രിവാളിനറിയാം. ഓരോ സംസ്ഥാനത്തും കെജ്രിവാളിന്റെ അടുത്ത അനുയായിയെ കാര്യങ്ങളുടെ മേല്‍നോട്ട ചുമതല ഏല്‍പ്പിക്കുകയും, അതുവഴി ഒരു റിമോട്ട് കണ്‍ട്രോള്‍ ഭരണം നടപ്പാക്കുകയുമാണ് ആപ് മോഡല്‍. ഇതുകൊണ്ട് തന്നെയാണ് മിക്കയിടത്തും ഒരു മുന്നണി സംവിധാനം കെട്ടിപ്പടുക്കാന്‍ പോലും അവര്‍ മടിക്കുന്നത്. ഞങ്ങളുടെ സര്‍ക്കാര്‍, ഞങ്ങളുടെ മുഖ്യമന്ത്രി, കെജ്രിവാളിന്റെ ഭരണം എന്നതാണ് ചിന്ത. അതായത്, ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഒരു ഭരണ സംവിധാനങ്ങള്‍ക്കാണ് സംസ്ഥാനങ്ങളില്‍ ആപ്പിന്റെ ശ്രമം എന്നത് വ്യക്തമാണ്.
പക്ഷെ, ചരിത്രപരമായി ശക്തമായ രാഷ്ട്രീയ സംസ്‌കാരം ഉള്ള സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ അടവ് നടപ്പിലാകില്ല എന്ന് ഉത്തമ രാഷ്ട്രീയത്തിന്റെ അപ്പലോസ്തന്മാരായി സ്വയം കരുതുന്ന ആപ് നേതൃത്വം അറിയുന്നത് നല്ലതാണ്. ജനം എല്ലാം കാണുന്നുമുണ്ട്, അറിയുന്നുമുണ്ട് എന്ന് അവര്‍ മനസ്സിലാക്കണം.
അതിനാല്‍ ഗുജറാത്ത് നല്‍കുന്ന സന്ദേശം ആപ് ഉള്‍ക്കൊള്ളണം. കെജ്രിവാളിനെ മുന്നില്‍ നിറുത്തിയുള്ള മനക്കോട്ടകള്‍ മാറ്റി വയ്ക്കണം. കുറച്ചുകൂടി വിശ്വാസ്യതയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അവര്‍ കണ്ടെത്തണം. ഇല്ലാതെ തെക്കോട്ടുള്ള വണ്ടിക്ക് ടിക്കറ്റ് എടുത്താല്‍ അത് വെറുതെയാകും.