ഗ്രാന്‍റ് ഫാദര്‍ ആവുന്നതിന്‍റെ തയാറെടുപ്പുകളില്‍ ജയറാം
ഒരു സാധാരണ കുടുംബത്തിലെ മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള അത്മബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ അനീഷ് അന്‍വര്‍ പറഞ്ഞു
ബഷീറിന്‍റെ പ്രേമലേഖനത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രാന്‍റ് ഫാദര്‍. ചിത്രത്തില്‍ ഒരു മുത്തച്ഛനായാണ് ജയറാം രംഗത്തെത്തുന്നത്. ഷാനി ഖാദര്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി തന്നെയാണ് ജയറാമെത്തുന്നത്. ജയറാമിന്‍റെ കരിയറിലെ മറ്റൊരു വ്യത്യസ്ത കഥാപാത്രമായിരിക്കും ഗ്രാന്‍റ് ഫാദറിലേത്.
ചിത്രത്തിനായുള്ള മേക്ക് ഓവര്‍ ജോലികളിലാണ് താരം. യഥാര്‍ഥ ജീവിതത്തില്‍ ശരിക്കുമൊരു മുത്തച്ഛനാവാന്‍ തനിക്കിതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും സ്‌ക്രീനില്‍ അത് സാധ്യമാവുകയാണ് എന്ന് ജയറാം പ്രതികരിച്ചു. കഥാപാത്രത്തിനായി താടി വളര്‍ത്തുകയും തടി കൂട്ടുകയും ചെയ്യുകയാണ്. തമാശയും സസ്പെന്‍സും ഇമോഷനുമെല്ലാം നിറഞ്ഞ ഒരു നല്ല സിനിമയായിരിക്കും ഗ്രാന്‍ഫാദര്‍.
ഒരു സാധാരണ കുടുംബത്തിലെ മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള അത്മബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ അനീഷ് അന്‍വര്‍ പറഞ്ഞു. ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ബാബുരാജ് തുടങ്ങിയവരും ചിത്രത്തില്‍ ജയറാമിനൊപ്പമുണ്ട്. നായികയെയും മറ്റു കഥാപാത്രങ്ങളെയും തീരുമാനിച്ചിട്ടില്ല.