പുതിയ 2000രൂപയുടെ നോട്ടില്‍ ഉര്‍ദുഭാഷയില്‍ തെറ്റെന്ന് പണ്ഡിതര്‍

Update: 2016-11-17 10:09 GMT
Editor : Trainee
പുതിയ 2000രൂപയുടെ നോട്ടില്‍ ഉര്‍ദുഭാഷയില്‍ തെറ്റെന്ന് പണ്ഡിതര്‍
Advertising

'ഹസാര്‍' എന്നാല്‍ ആയിരവും 'ബസാര്‍' എന്നാല്‍ ചന്തയുമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു." 'ദോ ബസാര്‍ റുപ്യേ' എന്നാണ് 'ഹസാര്‍' എന്നതിനു പകരമായി 2000 രൂപാ നോട്ടില്‍ കൊടുത്തിരിക്കുന്നത്

പുതിയ 2000രൂപയുടെ നോട്ടില്‍ ഉര്‍ദുഭാഷയില്‍ തെറ്റെന്ന് പണ്ഡിതര്‍
പുതിയ 2000 രൂപാ നോട്ടില്‍ ഉര്‍ദുഭാഷയില്‍ തെറ്റെന്ന് പണ്ഡിതര്‍. 'ഹസാര്‍' എന്നാല്‍ ആയിരവും 'ബസാര്‍' എന്നാല്‍ ചന്തയുമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു." 'ദോ ബസാര്‍ റുപ്യേ' എന്നാണ് 'ഹസാര്‍' എന്നതിനു പകരമായി 2000 രൂപാ നോട്ടില്‍ കൊടുത്തിരിക്കുന്നത്. അക്ഷരത്തില്‍ വന്ന തെറ്റിലെ അര്‍ത്ഥം ചന്ത, ഷോപ്പിങ് നടത്തുന്ന സ്ഥലം എന്നൊക്കെയാണ് ." എന്ന് ഉര്‍ദു പണ്ഡിതനും ചാര്ട്ടഡ് അക്കൌണ്ടന്‍റുമായ മുഹമ്മദ് ഖലീലുള്ള പറഞ്ഞു.

2000 രൂപയുടെ പിറകു വശം കറന്‍സിയുടെ മൂല്യം ഇന്ത്യയിലെ 15 ഭാഷകളിലായി കൊടുത്തിട്ടുണ്ട്. ഇതിലാണ് ഉറുദു ഭാഷയിലേത് 'ദോ ബസാര്‍ റുപ്യേ' എന്ന് അച്ചടിച്ചത്. ഹിന്ദിയില്‍ എഴുതിയതിലും പിശകുകള്‍ ഉണ്ടെന്നു പറയപ്പെടുന്നു. ദോ എന്നതിന് പകരം ദോന്‍ എന്നാണ് പ്രിന്റ് ചെയ്യപ്പെട്ടത്. രാജ്യത്തെ ബഹുഭൂരിഭാഗം സംസാരിക്കുന്ന ഭാഷയില്‍ പോലും രണ്ടെന്നും ആയിരമെന്നും വ്യക്തമായി എഴുതാന്‍ സാധിക്കാത്തത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്നു. സമയം ലഭിക്കാത്തതുകൊണ്ട് മതിയായ സുരക്ഷാക്രമീകരണങ്ങള്‍ പുതിയ നോട്ടുകളില്‍ ഇല്ല എന്ന വാര്‍ത്തയുടെ പുറമെയാണിത്.

Writer - Trainee

contributor

Editor - Trainee

contributor

Similar News