ട്രെയിനുകളില്‍ ആര്‍.എ.സി സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചു

Update: 2017-05-13 19:32 GMT
ട്രെയിനുകളില്‍ ആര്‍.എ.സി സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചു
Advertising

ഫ്ലക്‍സി നിരക്കുകള്‍ നടപ്പിലാക്കിയതിനു ശേഷം ചേര്‍ന്ന അവലോകന യോഗത്തിലാണ് റെയില്‍വേ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്

ട്രെയിനുകളില്‍ ആര്‍.എ.സി സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. സ്ലീപ്പറിലും തേഡ് എ.സിയിലും രണ്ടു ബര്‍ത്തും സൈക്കന്‍ഡ് എ.സിയില്‍ ഒരു ബര്‍ത്തും വര്‍ധിപ്പിക്കും. ജനുവരി 16 മുതല്‍ മാറ്റം നിലവില്‍ വരും. ഫ്ലക്‍സി നിരക്കുള്ള ട്രെയിനുകളില്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷമുള്ള ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ്. ഈ വിഭാഗത്തിലുള്ള ട്രെയിനുകളില്‍ തത്കാല്‍ ക്വാട്ട 10 ശതമാനം വെട്ടിക്കുറച്ചു. ഫ്ലക്‍സി നിരക്കുകള്‍ നടപ്പിലാക്കിയതിനു ശേഷം ചേര്‍ന്ന അവലോകന യോഗത്തിലാണ് റെയില്‍വേ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.

രാജധാനി, തുരന്തോ, ശതാബ്ദി തീവണ്ടികളില്‍ ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10 ശതമാനം പേര്‍ക്ക് നിലവിലുള്ള നിരക്കും തുടര്‍ന്ന് ഓരോ പത്തുശതമാനം ടിക്കറ്റുകള്‍ക്ക് പത്തുശതമാനം വീതം വര്‍ധിച്ച നിരക്കുമാണ് ഫ്ലക്‍സി നിരക്കനുസരിച്ച് നല്‍കേണ്ടിവരുന്നത്. 50 ശതമാനം വരെയാണ് ഈ നിരക്ക് വര്‍ധന. രാജധാനിയിലും തുരന്തോയിലും സെക്കന്‍ഡ് എ.സി., തേഡ് എ.സി., സെക്കന്‍ഡ് സ്ലീപ്പര്‍, സ്ലീപ്പര്‍ ടിക്കറ്റുകളിലും ശതാബ്ദിയില്‍ ചെയര്‍ കാര്‍ ടിക്കറ്റുകള്‍ക്കുമാണ് നിരക്കുവര്‍ധന. ഫസ്റ്റ്ക്ലാസ് എ.സി., എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് നിരക്കുകളില്‍ മാറ്റമില്ല.

Writer - ചിഞ്ചു സോര്‍ബ റോസ

Writer

Editor - ചിഞ്ചു സോര്‍ബ റോസ

Writer

Ubaid - ചിഞ്ചു സോര്‍ബ റോസ

Writer

Similar News