ഹെഡ്ലിയുടെ ക്രോസ് വിസ്താരം തുടരുന്നു
മുംബൈ ഭീകരാക്രമണക്കേസില്‍ ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ ക്രോസ് വിസ്താരം തുടരുന്നു.
മുംബൈ ഭീകരാക്രമണക്കേസില്‍ ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ ക്രോസ് വിസ്താരം തുടരുന്നു. ഇന്ന് രാവിലെ ആരംഭിച്ച ക്രോസ് വിസ്താരത്തില്‍ ഭാര്യ ഷാസിയ ഗിലാനിയെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഹെഡ്ലി ഒഴിഞ്ഞു മാറി. ഭാര്യയെ കുറിച്ചല്ല തന്നെകുറിച്ച് ചോദിക്കൂ എന്നായിരുന്നു ഹെഡ്ലിയുടെ പ്രതികരണം. കേസില്‍ നേരത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയ തഹാവൂര്‍ റാണക്ക് ഭീകര സംഘടനയായ ലഷ്കറെ ത്വയിബയുമായി ബന്ധമില്ലെന്നും ഹെഡ്ലി പറഞ്ഞു. അതേസമയം ഹെഡ്ലി ലഷ്കറുമായി ബന്ധപ്പെട്ടിരുന്ന വിവരം റാണക്ക് അറിയാമായിരുന്നു എന്നും ഹെഡ്ലി കൂട്ടിച്ചേര്‍ച്ചു. കേസിലെ മുഖ്യപ്രതിയായ അബു ജിന്‍ഡാലിന്റെ അഭിഭാഷകന് അബ്ദുല്‍ വഹാബ് ഖാനാണ് ഹെഡ്ലിയെ വിസ്തരിക്കുന്നത്. വരുന്ന നാല് ദിവസങ്ങളിലും വീഡിയോ കോണ്‍ഫ്രന്‍സ് വഴിയുള്ള വിസ്താരം തുടരും.