നോട്ട് അസാധുവാക്കലില്‍ കേന്ദ്രത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നു
നിയന്ത്രണങ്ങള്‍ അവസാനിക്കുന്ന ഡിസംബര്‍ 30 ശേഷം തുടര്‍ നടപടികള്‍ എന്താകണമെന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തും. 27ന് ഡല്‍ഹിയില്‍ യോഗം
നോട്ട് അസാധുവാക്കലില്‍ കേന്ദ്രത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നു.നിയന്ത്രണങ്ങള്‍ അവസാനിക്കുന്ന ഡിസംബര്‍ 30 ശേഷം തുടര്‍ നടപടികള്‍ എന്താകണമെന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തും. 27ന് ഡല്‍ഹിയില്‍ യോഗം ചേരാനും പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു.
നോട്ട് അസാധുവാക്കലില്‍ പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ ഒറ്റക്കെട്ടായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. എന്നാല്‍ സമ്മേളനം അവസാനിച്ചതിന് ശേഷം വിവിധ വേദികളിലായി ഭരണ - പ്രതിപക്ഷ നേതാക്കള്‍ തനിച്ച് നടത്തിയ ആരോപണ പ്രത്യാരോപങ്ങള്‍ മാറ്റിനിര്‍ത്തിയാള്‍ കാര്യമായ പ്രതിഷേധമൊന്നും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പാര്‍ലമെന്‍റിലേതിന് സമാനമായി തെരുവില്‍ കൂട്ടായി പ്രതിഷേധിക്കാനുള്ള ആലോചന. അസാധുവാക്കിയാതിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ 30ന് അവസാനിക്കുകയാണ്. എന്നാല്‍ മുപ്പതിന്ശേഷവും നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പരിപാടികള്‍ ശക്തിപ്പെടുത്താനൊരുങ്ങുന്നത്,
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ 27 ന് നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സിപിഎം ജന. സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ പങ്കെടുക്കും. ദേശീയ ബന്ദ് അടക്കമുള്ള സമര പരിപാടികളിലേക്ക് കടക്കാനാണ് ആലോചന എന്നാണ് വിവരം.