സത്യപ്രതിജ്ഞ ദിനത്തില്‍ എംഎല്‍എ മരിച്ചു
Update: 2017-11-13 13:55 GMT
തിരുപ്പറന്‍കുട്രത്തിലെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പട്ട എഐഎഡിഎംകെയുടെ എസ് എം സീനിവേലാണ് ഇന്ന് രാവിലെ അന്തരിച്ചത്. വോട്ടെണ്ണല്‍ ദിനത്തിന് തലേന്ന്.....
തമിഴ്നാട് നിയമസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എ സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ ശേഷിക്കെ മരിച്ചു. തിരുപ്പറന്‍കുട്രത്തിലെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പട്ട എഐഎഡിഎംകെയുടെ എസ് എം സീനിവേലാണ് ഇന്ന് രാവിലെ അന്തരിച്ചത്. വോട്ടെണ്ണല്‍ ദിനത്തിന് തലേന്ന് പക്ഷാഘാതത്തെ തുടര്‍ന്ന് മധുരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഡിഎംകെയുടെ മണിമാരനെ 22,992 വോട്ടുകള്‍ക്ക് മറികടന്നാണ് 65കാരനായ സീനിവേല്‍ ഇത്തവണ വിജയിയായത്