ദലിതര്‍ക്കും മുസ്‍ലിംകള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതികരിച്ച് അമേരിക്ക

Update: 2017-12-15 12:50 GMT
Editor : Ubaid
ദലിതര്‍ക്കും മുസ്‍ലിംകള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതികരിച്ച് അമേരിക്ക
ദലിതര്‍ക്കും മുസ്‍ലിംകള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതികരിച്ച് അമേരിക്ക
AddThis Website Tools
Advertising

ബീഫ് വിഷയത്തില്‍ ദലിതര്‍ക്കും മുസ്‍ലിം സ്ത്രീകള്‍ക്കുമെതിരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ജോണ്‍ കിര്‍ബി.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുസ്‍ലിംകള്‍ക്കും ദലിതര്‍ക്കും എതിരെ നടന്ന അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ച് അമേരിക്ക. വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കും അസഹിഷ്ണുതക്കുമെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ബീഫ് വിഷയത്തില്‍ ദലിതര്‍ക്കും മുസ്‍ലിം സ്ത്രീകള്‍ക്കുമെതിരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ജോണ്‍ കിര്‍ബി.

മധ്യപ്രദേശിലെ മാന്‍ഡ്‌സോര്‍ റെയില്‍വേ സ്‌റ്റേഷന് സമീപബീഫ് കൈവശം വെച്ച് യാത്രചെയ്തെന്നാരോപിച്ച് കഴിഞ്ഞയാഴ്ച രണ്ട് മുസ്‍ലിം സ്ത്രീകളെ ജനക്കൂട്ടം മര്‍ദ്ദിച്ചിരുന്നു. അതുപോലെ ഗുജറാത്തില്‍ ചത്ത പശുവിന്റെ തോലുരിച്ചതിന് ദലിതരെ ഗോ രക്ഷക സംഘം ആക്രമിച്ചിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News