ഉത്തരാഖണ്ഡില്‍ വന്‍ മേഘസ്‍ഫോടനം; കനത്ത നാശനഷ്ടം
ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയില്‍ വന്‍ മേഘസ്‍ഫോടനം. കേദാര്‍നാഥിലും ഗംഗോത്രി റോഡിലും മേഘസ്‍ഫോടനമുണ്ടായി.
ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയില്‍ വന്‍ മേഘസ്‍ഫോടനം. കേദാര്‍നാഥ് - ഗംഗോത്രി റോഡിലും മേഘസ്‍ഫോടനമുണ്ടായി. ഇതേത്തുടര്‍ന്ന് ഗംഗോത്രി - കേദാര്‍നാഥ് റോഡ് അടച്ചു. ഈ മേഖലയില്‍ 20 മീറ്ററോളം നീളത്തില്‍ റോഡ് ഒലിച്ചുപോയി. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍ നിരവധി വീടുകള്‍ക്ക് സാരമായി കേടുപാടുകള്‍ സംഭവിച്ചു. അതേസമയം, ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വളരെ ചെറിയ സമയത്തിനുള്ളില്‍, ഒരു ചെറിയ പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘസ്‌ഫോടനം. പലപ്പോഴും മിനിറ്റുകള്‍ മാത്രം നീളുന്ന ഈ പ്രതിഭാസം വലിയ വെള്ളപ്പൊക്കങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഇടയാക്കാറുണ്ട്. കാറ്റിന്റെയും ഇടിമുഴക്കത്തിന്റെയും അകമ്പടിയോടെ ആരംഭിക്കുന്ന മഴ പെട്ടെന്നു ശക്തിപ്രാപിക്കുകയും, ആ പ്രദേശത്തെയാകെ പ്രളയത്തിലാക്കുകയും ചെയ്യും. മണിക്കൂറില്‍ 100 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ഒരു സ്ഥലത്തു ലഭിച്ചാല്‍, അതിനെ മേഘസ്‌ഫോടനമായാണ് കണക്കാക്കുക.