പാകിസ്താന് വേണ്ടി തുറന്നിട്ട ജാലകമടയുന്നുവെന്ന് പരീക്കര്‍

Update: 2018-04-15 10:44 GMT
Editor : admin
പാകിസ്താന് വേണ്ടി തുറന്നിട്ട ജാലകമടയുന്നുവെന്ന് പരീക്കര്‍
പാകിസ്താന് വേണ്ടി തുറന്നിട്ട ജാലകമടയുന്നുവെന്ന് പരീക്കര്‍
AddThis Website Tools
Advertising

പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനായി തുറന്നിട്ട ചര്‍ച്ചകളുടെയും പരസ്പരവിശ്വാസത്തിന്‍റെയും ജാലകമടയുകയാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഭീകരവാദത്തെ നേരിടുന്നതിലുളള ആത്മാര്‍ഥത സംശയരഹിതമായി തെളിയിക്കാന്‍ പാകിസ്താന് ഇനിയുമായിട്ടില്ലെന്ന് പരീക്കര്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനായി തുറന്നിട്ട ചര്‍ച്ചകളുടെയും പരസ്പരവിശ്വാസത്തിന്‍റെയും ജാലകമടയുകയാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഭീകരവാദത്തെ നേരിടുന്നതിലുളള ആത്മാര്‍ഥത സംശയരഹിതമായി തെളിയിക്കാന്‍ പാകിസ്താന് ഇനിയുമായിട്ടില്ലെന്ന് പരീക്കര്‍ ആരോപിച്ചു. “പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ സന്ദര്‍ശിച്ചപ്പോള്‍ സാധ്യതകളുടെ ജാലകം തുറന്നിട്ടിരുന്നു. അതിപ്പോള്‍ പതിയെ അടയുകയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പൂര്‍ണ്ണമായടയുന്നതിനു മുമ്പ് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിശ്വാസതയും ഭീകരതക്കെതിരെയുള്ള നീക്കങ്ങളില്‍ ആത്മാര്‍ഥതയും പാകിസ്താന്‍ തെളിയിക്കേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു.

ഭീകരവാദികളെ നല്ലവരെന്നും ചീത്തവരെന്നും ഇനം തിരിക്കുകയാണ് പാകിസ്താന്‍. ചീത്ത ഭീകരവാദികളുടെ പിന്നാലെയാണ് പാകിസ്താനിപ്പോള്‍. നല്ല ഭീകരവാദികളെ ഇന്ത്യയിലും അഫ്ഗാനിസ്താനിലും ആക്രമണങ്ങള്‍ നടത്താന്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.സിംഗപ്പൂരില്‍ ശ്രാംഗീല ഡയലോഗ് സുരക്ഷാഫോറത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. പരീക്കറിന്‍റെ പ്രസ്താവനയെ പിന്താങ്ങി ബിജെപി വക്താവ് രാം മാധവ് ട്വീറ്റ് ചെയ്തു. പത്താന്‍കോട്ട് വ്യോമതാവളത്തിനു നേരെയുള്ള ഭീകരാക്രമണം അന്വേഷിക്കുന്നതില്‍ ഇന്ത്യയും പാകിസ്താനും രണ്ടു തട്ടിലാണുളളത്. കേസന്വേഷണത്തിന്‍റെ ഭാഗമായി പാക് അന്വേഷണ സംഘം പഞ്ചാബിലെത്തിയിരുന്നു. എന്നാല്‍ പാകിസ്താന്‍ സന്ദര്‍ശിക്കാനുള്ള എന്‍ഐഎയുടെ അപേക്ഷ പാകിസ്താന്‍ ഇപ്പോഴും അനുവദിച്ചിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News