'സമ്പദ് വ്യവസ്ഥ ഐസിയുവിലാണ്; താങ്കളുടെ മരുന്നിന് ശക്തി പോരാ ഡോ. ജെയ്റ്റ്‍ലിജീ..'
അരുണ്‍ ജെയ്റ്റ്‌ലിയുടെ സാമ്പത്തിക നയത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശം. നോട്ട് നിരോധവും ജി എസ് ടിയും കാരണം..
അരുണ്‍ ജെയ്റ്റ്‌ലിയുടെ സാമ്പത്തിക നയത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശം. നോട്ട് നിരോധവും ജി എസ് ടിയും കാരണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഐസിയുവിലാണെന്നും, ഡോ ജയ്റ്റ്ലിയുടെ മരുന്നിന് ശക്തി പോരെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
‘ഡോ.ജെയ്റ്റ്‌ലിജീ, നോട്ട് നിരോധവും ജി എസ് ടിയും മൂലം സമ്പദ് വ്യവസ്ഥ ഐസിയുവിലാണ്. നിങ്ങള്‍ പറയുന്നു, നിങ്ങള്‍ മറ്റാരേക്കാളും കരുത്ത് കുറഞ്ഞവരല്ലെന്ന്. എന്നാല്‍ നിങ്ങളുടെ മരുന്നിന് ശക്തിയില്ല.’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തേയും ജെയ്റ്റിലിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
डॉ जेटली, नोटबंदी और GST से अर्थव्यवस्था ICU में है।
— Office of RG (@OfficeOfRG) October 26, 2017
आप कहते हैं आप किसी से कम नहीं,
मगर आपकी दवा में दम नहीं