ജസ്റ്റിസ് ലോയയുടെ മരണം: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി

Update: 2018-04-29 23:49 GMT
ജസ്റ്റിസ് ലോയയുടെ മരണം: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി
Advertising

അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കോടതി

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ലോയയുടേത് സ്വാഭാവിക മരണമാണെന്നും ഒപ്പമുള്ള ജഡ്ജിമാരെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കോടതി.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ കൊലപാതക കേസ് പരിഗണനയില്‍ ഇരിക്കെ 2014 ഡിസംബറില്‍ നാഗ്പൂരിലാണ് ജസ്റ്റിസ് ലോയ മരിച്ചത്. ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം ഗൗരവതരമാണെന്ന് നിരീക്ഷിച്ചിരുന്ന സുപ്രീംകോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ളവ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എഎം ഖാന്‍വില്‍ക്കാര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടിരുന്നത്.

ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം സഹോദരി രംഗത്ത് എത്തിയിരുന്നു. കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ ബി.എസ് ലോണ്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ തെഹ്‌സീന്‍ പൂനവാല എന്നിവരാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

Tags:    

Similar News