വാതിലടയ്ക്കാതെ ഡല്‍ഹി മെട്രോയുടെ ഓട്ടം

Update: 2018-05-10 21:27 GMT
Editor : Jaisy
വാതിലടയ്ക്കാതെ ഡല്‍ഹി മെട്രോയുടെ ഓട്ടം
വാതിലടയ്ക്കാതെ ഡല്‍ഹി മെട്രോയുടെ ഓട്ടം
AddThis Website Tools
Advertising

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം

വാതിലടയ്ക്കാതെ ഡല്‍ഹി മെട്രോയുടെ കുതിപ്പ്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും ഗുഡ്ഗാവിലേക്ക് ഓടിയത് വാതില്‍ അടയ്ക്കാതെയായിരുന്നു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

ഡല്‍ഹി ചൗരി ബസാര്‍ മുതല്‍ കാശ്മീരി ഗേറ്റ് വരെയുള്ള യെല്ലോ ലൈനിലൂടെയാണ്(Yellow Line) വാതില്‍ അടയ്ക്കാതെ മെട്രോ ട്രെയിന്‍ കുതിച്ചത്. ട്രെയിനിന്റെ എല്ലാ വാതിലുകളും പൂര്‍ണമായും അടയാതെ സ്‌റ്റേഷന്‍ വിടാന്‍ സാധിക്കാത്ത തരത്തിലാണ് മെട്രോ ട്രെയിനുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എങ്ങിനെയാണ് ഇത്തരമൊരു തകരാര്‍ വന്നതെന്ന് പരിശോധിച്ച് വരികയാണ്. ഒരു വാതില്‍ മാത്രമാണ് അടയാതിരുന്നതെന്നും ഡിഎംആര്‍സി ജീവനക്കാരനും ട്രയിനില്‍ ഉണ്ടായിരുന്നതായും മെട്രോ അധികൃതര്‍ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News