വിജയ് മല്ല്യയെ ചൂണ്ടിക്കാട്ടി 260 രൂപ പിഴയടക്കാതിരുന്ന ട്രെയിന്‍ യാത്രക്കാരിക്ക് ഏഴ് ദിവസം തടവ്

Update: 2018-05-11 23:35 GMT
Editor : admin
വിജയ് മല്ല്യയെ ചൂണ്ടിക്കാട്ടി 260 രൂപ പിഴയടക്കാതിരുന്ന ട്രെയിന്‍ യാത്രക്കാരിക്ക് ഏഴ് ദിവസം തടവ്
Advertising

"സര്‍ക്കാര്‍ ധനികരെ പിടിക്കുന്നില്ല എന്നെ പോലെയുള്ള ദരിദ്രരുടെ പിന്നാലെയാണ്" തന്റെ നിലപാടില്‍ ഉറച്ച് നിന്ന് കൊണ്ട് പ്രേംലത ഭന്‍സാലി വ്യക്തമാക്കി

ട്രെയിനില്‍ ടിക്ക്റ്റെടുക്കാതെ യാത്ര ചെയ്ത സ്ത്രീ 260 രൂപ പിഴയടക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 7 ദിവസത്തേക്ക് ജയിലിലടച്ചു. അധികാരികള്‍ ആദ്യം കോടികളുമായി മുങ്ങിയ വിജയ് മല്ല്യയെ പിടിക്കൂ എന്നാവശ്യപ്പെട്ടാണ് സ്ത്രീ പിഴയടക്കാതിരുന്നത്.

തെക്കേ മുംബൈയിലെ പ്രേംലത ഭന്‍സാലിയെയാണ് ടിക്കറ്റില്ലാതെ മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തതിന് ഞായറാഴ്ച പിടികൂടിയത്. പിഴയടക്കാന്‍ റെയില്‍വെ ടിക്കറ്റ് പരിശോധകന്‍ ആവശ്യപ്പെട്ടപ്പോള്‍ അത്യധികം ക്ഷോഭിച്ചാണ് പ്രതികരിച്ചത്. വിജയ് മല്ല്യയെ ആദ്യം പിടിക്കാന്‍ ആവശ്യപ്പെട്ട ഭന്‍സാലി പിഴയടക്കില്ല എന്ന കാര്യത്തില്‍ ഉറച്ച് നിന്നതോടെ അവരെ പൊലിസിലേല്‍പിച്ചു തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

ചൊവ്വാഴ്ച മജിസ്ട്രേറ്റ് വായിച്ചു കേള്‍പ്പിച്ച കുറ്റപത്രം പ്രേംലത പൂര്‍ണമായി അംഗീകരിച്ചു, എന്നാലും പിഴയടക്കാന്‍ തയ്യാറില്ല എന്നറിയച്ചു. വിധി പ്രകാരമുള്ള 1500 രൂപ പിഴ 460 രൂപയായി കുറച്ച് കൊടുത്തെങ്കിലും ഭന്‍സാലി തന്റെ വാക്കില്‍ ഉറച്ച് നിന്നു. "സര്‍ക്കാര്‍ ധനികരെ പിടിക്കുന്നില്ല എന്നെ പോലെയുള്ള ദരിദ്രരുടെ പിന്നാലെയാണ്" മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

മജിസ്ട്രേറ്റ് ഭന്‍സാലിയെ ഏഴ് ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ആറു മാസമോ ഒരു വര്‍ഷമോ ജയിലില്‍ കിടന്നാലും തന്റെ തീരുമാനത്തില്‍ മാറ്റമില്ല എന്നാണ് പ്രേംലത ഭന്‍സാലിയുടെ നിലപാട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News