ഖനന അഴിമതി; യെദിയൂരപ്പയെ വെറുതെ വിട്ടു

Update: 2018-05-14 20:19 GMT
ഖനന അഴിമതി; യെദിയൂരപ്പയെ വെറുതെ വിട്ടു
Advertising

. 20 കോടി രൂപ യെദ്യൂരപ്പയുടെ രണ്ട് മക്കളുടേയും മരുമകന്‍റെയും ബാങ്ക് അക്കൌണ്ടിലേക്ക് എത്തിയിരുന്നതായും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഖനന അഴിമതി കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പഅടക്കം 12 പേരെ ബംഗളുരൂ സിബിഐ പ്രത്യേകകോടതി വെറുതെ വിട്ടു.40 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു യെദിയൂരപ്പയും മക്കളും മരുമകനും അടക്കമുള്ളവര്‍ക്കെതിരെ സിബിഐ ചുമത്തിയിരുന്ന കുറ്റം. ജെഎസ്ഡബ്ലിയു സ്റ്റീലിന് യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്നായിരുന്നു കേസ്. 20 കോടി രൂപ യെദ്യൂരപ്പയുടെ രണ്ട് മക്കളുടേയും മരുമകന്‍റെയും ബാങ്ക് അക്കൌണ്ടിലേക്ക് എത്തിയിരുന്നതായും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. യെദ്യൂരപ്പഅംഗമായ ട്രെസ്റ്റിന്‍റെ അക്കൌണ്ടിലേക്കും പണം എത്തിയതായും സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ കുറ്റങ്ങള്‍ സംശയാധീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയാണ് കോടതി മുഴുവന്‍ പ്രതികളേയും കുറ്റവിമുക്തരാക്കിയത്.

Tags:    

Similar News