ട്വിറ്ററിലും മോടി കുറയാതെ മോദി; 37.5 മില്യണ്‍ ഫോളോവേഴ്സ്
ഫോളോവേഴ്സിന്റെ കാര്യത്തില്‍ ഈ വര്‍ഷം തന്നെ 51 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്
ട്വിറ്ററിലും പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ മോടി ഒട്ടും കുറഞ്ഞിട്ടില്ല. മോദിയെ പിന്തുടരുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 37.5 മില്യണ്‍ ഫോളോവേഴ്സാണ് മോദിക്ക് ട്വിറ്ററിലുള്ളത്. ഫോളോവേഴ്സിന്റെ കാര്യത്തില്‍ ഈ വര്‍ഷം തന്നെ 51 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്.
ജി.എസ്.ടി നടപ്പാക്കല്‍, മന്‍കി ബാത്, രാഷ്ട്രപതി തെരഞ്ഞെടുപ്പ്, ഖറന്‍സി റദ്ദാക്കലിന്റെ ഒന്നാം വാര്‍ഷികം തുടങ്ങിയവ ട്വിറ്ററില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം നേടി. പ്രധാനമന്ത്രി മോഡി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ തന്നെ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ് ലി എന്നിവര്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ആദ്യ പത്തില്‍ ഇടം നേടിയത് ശ്രദ്ധേയമാണെന്ന് ട്വിറ്റര്‍ ഇന്ത്യ കണ്‍ട്രി ഡയറക്ടര്‍ തരണ്‍ജീത് സിംഗ് പറഞ്ഞു. അമീര്‍ ഖാനെ പിന്തള്ളി അക്ഷയ് കുമാര്‍ മുന്നിലെത്തിയിട്ടുണ്ട്.
തമിഴ് സൂപ്പര്‍താരം സൂര്യയുടെ പുതിയ ചിത്രം താനാ സേര്‍ന്ത കൂട്ടവും ട്വിറ്ററില്‍ തരംഗമായി. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് റിലീസ് ചെയ്തുകൊണ്ടുള്ള സൂര്യയുടെ ട്വീറ്റാണ് 2017ല്‍ ഏറ്റവും കൂടുതല്‍ പേര്‍ റീട്വീറ്റ് ചെയ്തത്.