ശശികല വിഭാഗത്തിന് തൊപ്പി ചിഹ്നം, പനീര്‍ശെല്‍വത്തിന് വൈദ്യുതി പോസ്റ്റ്
ശശികല വിഭാഗം എഐഡിഎംകെ അമ്മ എന്നും പനീര്‍ശെല്‍വം ക്യമ്പ് എഐഎഡിഎംകെ പുരട്ച്ചി തലൈവി അമ്മ എന്നും അറിയപ്പെടും
ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ശശികല വിഭാഗത്തിന് ചിഹ്നമായി തൊപ്പി അനുവദിച്ചു. എഐഎഡിഎംകെ അമ്മ എന്നാകും ശശികല വിഭാഗത്തിന്‍റെ പേര്. ഓട്ടോ, ബാറ്റ്, തൊപ്പി എന്നിവയാണ് ചിഹ്നത്തിനുള്ള ശിപാര്‍ശയായി ശശികല വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. ഓട്ടോറിക്ഷ ചിഹ്നമാണ് ആദ്യം അനുവദിക്കപ്പെട്ടത്. എന്നാല്‍ ചിഹ്നം മാറ്റണമെന്ന ശശികല വിഭാഗത്തിന്‍റെ അഭ്യര്‍ഥന മാനിച്ച് തൊപ്പി ചിഹ്നം അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടി ദിനകരനാണ് മണ്ഡലതത്തിലെ ശശികല വിഭാഗത്തിന്‍റെ സ്ഥാനാര്‍ഥി.
അമ്മ എഎഡിഎംകെ എന്ന പേര് പാര്‍ട്ടിക്ക് നല്‍കണമെന്നായിരുന്നു പനീര്‍ശെല്‍വം ക്യാന്പിന്‍റെ ആവശ്യം. എന്നാല്‍ പുതിയ പേര നിര്‍ദേശിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എഐഎഡിഎംകെ പുരട്ച്ചി തലൈവി അമ്മ എന്ന പേര് സ്വീകരിക്കാന്‍ പനീര്‍ശെല്‍വം ക്യാന്പ് തയ്യാറായി. വൈദ്യുതി കന്പിയാകും പാര്‍ട്ടിയുടെ ചിഹ്നം. എഐഎഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില കമ്മീഷന്‍ ഇന്നലെ താത്ക്കാലികമായി മരവിപ്പിച്ചിരുന്നു