ആധാര്‍ : സമയപരിധി നീട്ടില്ലെന്ന് കേന്ദ്രം, കേസ് ഭരണഘടനാബെഞ്ചിന്
പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തെ എങ്ങനെയാണ് ഒരു സംസ്ഥാനം ചോദ്യംചെയ്യുന്നതെന്ന് സുപ്രിംകോടതി ചോദിച്ചു.
ആധാര്‍ കേസ് പരിഗണിക്കുന്നത് ഭരണഘടനാബെഞ്ചിന് വിട്ടു. നവംബര്‍ അവസാനത്തോടെ ഭരണഘടനാബെഞ്ചിന് രൂപം നല്‍കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. വിവിധ സേവനങ്ങള്‍ക്കായി ആധാര്‍ നിര്‍ബന്ധമാക്കികൊണ്ടുള്ള സമയപരിധി ഇനി നീട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
കേന്ദ്രത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ആധാറുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നത് ഭരണഘടനാബെഞ്ചിന് വിടാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്. നവംബര്‍ അവസാനത്തോടെ 5 അംഗ ഭരണഘടനാബെഞ്ച് ആധാര്‍ കേസുകളില്‍ വാദം കേള്‍ക്കും. ബാങ്ക് അക്കൌണ്ട്, മൊബൈല്‍ ഫോണ്‍ നന്പര്‍ എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇനി നീട്ടില്ലെന്നനും കേന്ദ്രം കോടതിയെ അറിയിച്ചു.
ഇത് ഇതുവരേയും ആധാര്‍ എടുത്തിട്ടില്ലാത്തവര്‍ക്ക് മാത്രമാണ് ബാധകം. കേസുകള്‍ മാര്‍ച്ച്മാസത്തില്‍ പരിഗണിക്കണമെന്നും കേന്ദ്രത്തിന് വേണ്ടി അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാലിതിനെ എതിര്‍കക്ഷികള്‍ ശക്തമായി എതിര്‍ത്തു. അങ്ങനെയാണെങ്കില്‍ ആധാര്‍ സേവനങ്ങള്‍ക്കായി നര്‍ബന്ധമാക്കുന്ന കാലപരിധി എല്ലാവര്‍ക്കും മാര്‍ച്ച് 31 ആക്കണമെന്ന് എതിര്‍കക്ഷികള്‍ വാദിച്ചു. തുടര്‍ന്നാണ് കേസുകള്‍ ഭരണഘടനാബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
രാവിലെ മൊബൈല്‍ നന്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ബഗാള്‍ സര്‍ക്കാരിനും മുഖ്യമന്ത്രി മമത ബാനര്‍ജിക്കും രൂക്ഷമായ വിമര്‍ശനം കേട്ടിരുന്നു. പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തെ ഓരു സംസ്ഥാനമെങ്ങനെയാണ് ചോദ്യം ചെയ്യുകയയെന്ന് ചോദിച്ച കോടതി മമതക്ക് വേണമെങ്കില്‍ വ്യക്തിപരമായി കോടതിയെ സമീപിക്കാമന്നും വ്യക്തമാക്കി. സമാനമായ മറ്റൊരു ഹര്‍ജിയില്‍ വിശദീകരണം തേടി കേന്ദ്രത്തിന് കോടതി നോട്ടീസ് അയക്കുകയയും ചെയ്തു.