മന്‍മോഹന്‍ സിംഗിന് പിറന്നാള്‍ ആശംസകളുമായി മോദി
ഷീല ദീക്ഷിത്, ഗിരിരാജ് സിംഗ് ഉള്‍പ്പെടെയുള്ളവരും മന്‍മോഹന്‍ സിംഗിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഇന്ന് എണ്‍പത്തിയഞ്ചാം പിറന്നാള്‍. ഇന്ത്യ കണ്ട മികച്ച സാമ്പത്തിക വിദഗ്ദ്ധന്‍ കൂടിയായ മന്‍മോഹന് നേതാക്കള്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. മുന്‍പ്രധാനമന്ത്രിക്ക് ആയുരാരോഗ്യവും ദീര്‍ഘായുസും നേരുന്നായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ഷീല ദീക്ഷിത്, ഗിരിരാജ് സിംഗ് ഉള്‍പ്പെടെയുള്ളവരും മന്‍മോഹന്‍ സിംഗിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
ഇന്ത്യാ വിഭജനത്തിനു മുൻപ് ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26നാണ് സിംഗിന്റെ ജനനം. സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രീയത്തിലെത്തിയത്. ജവഹർലാൽ നെഹ്റുവിനു ശേഷം അഞ്ചു വർഷം അധികാരം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്തുന്ന പ്രധാനമന്ത്രിയാണ് സിങ്. 2010 ൽ ടൈം മാസിക ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു. ലൈസൻസ് രാജ് സംവിധാനത്തിന്റെ അന്ത്യം കുറിക്കുകയും പുതിയ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിക്ക് തുടക്കമിടുകയും ചെയ്യാൻ ഇദ്ദേഹത്തിനായി എന്ന് വിലയിരുത്തപ്പെടുന്നു.
Warm birthday wishes to our former Prime Minister, Dr. Manmohan Singh. May he lead a long life filled with good health.
— Narendra Modi (@narendramodi) September 26, 2017